ഇത് ചരിത്രത്തിലാദ്യം, പെനാൽറ്റി ശാപമൊഴിയാതെ സ്പെയിൻ!
വമ്പൻമാരായ സ്പെയിനിന്റെ പെനാൽറ്റി ശാപം തുടരുകയാണ്. അവസാനമായി ലഭിച്ച നാല് പെനാൽറ്റിയും സ്പെയിൻ നഷ്ടപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഒരെണ്ണം പോലും ലക്ഷ്യത്തിൽ എത്തിക്കാൻ സാധിച്ചിട്ടില്ല. സ്പെയിനിന്റെ ഫുട്ബോൾ ചരിത്രത്തിൽ ഇതാദ്യമായാണ് തുടർച്ചയായ നാല് പെനാൽറ്റികൾ ലക്ഷ്യം കാണാതെ പോവുന്നത്.നേഷൻസ് ലീഗിൽ സ്വിറ്റ്സർലാന്റിനോട് 1-1 ന്റെ സമനില വഴങ്ങിയ മത്സരത്തിലായിരുന്നു സ്പെയിനിനെ ഈ പെനാൽറ്റി ശാപം പിന്തുടരുന്നത്. അന്ന് ലഭിച്ച രണ്ട് പെനാൽറ്റിയും നായകൻ റാമോസ് പാഴാക്കുകയായിരുന്നു.അതിന് ശേഷം ലിത്വനിയക്കെതിരെയുള്ള മത്സരത്തിൽ ലഭിച്ച പെനാൽറ്റിയും സ്പെയിൻ നഷ്ടപ്പെടുത്തി.എബെൽ റൂയിസാണ് ആ പെനാൽറ്റി പാഴാക്കിയത്. ഒടുവിൽ ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിലും പെനാൽറ്റി കളഞ്ഞു കുളിച്ചു. ഇത്തവണ ജെറാർഡ് മൊറീനോയാണ് പെനാൽറ്റി പാഴാക്കിയത്.ഇതിന് മുമ്പ് 2016-ൽ ക്രോയേഷ്യക്കെതിരെയുള്ള മത്സരത്തിന് ശേഷം ഒരൊറ്റ പെനാൽറ്റി പോലും പാഴാക്കാത്ത ടീമാണിപ്പോൾ തുടർച്ചയായി നാല് പെനാൽറ്റികൾ നഷ്ടപ്പെടുത്തിയിരിക്കുന്നത്.
— MARCA in English (@MARCAinENGLISH) June 20, 2021
ഇതിന് മുമ്പ് തുടർച്ചയായി മൂന്ന് തവണ സ്പെയിൻ പെനാൽറ്റി പാഴാക്കിയിട്ടുണ്ട്.2009-ൽ ഡേവിഡ് വിയ്യയായിരുന്നു മൂന്ന് പെനാൽറ്റികൾ തുടർച്ചയായി നഷ്ടമാക്കിയത്.സൗത്ത് ആഫ്രിക്ക, ബെൽജിയം, ബോസ്നിയ എന്നിവർക്കെതിരെ ലഭിച്ച പെനാൽറ്റിയായിരുന്നു വിയ്യ നഷ്ടപ്പെടുത്തിയത്. അതിന് ശേഷം ഒരിക്കൽ കൂടി സ്പെയിൻ മൂന്ന് പെനാൽറ്റികൾ നഷ്ടമാക്കി.2012-2013 കാലഘട്ടത്തിൽ സെർജിയോ റാമോസ്,ഫെർണാണ്ടോ ടോറസ്, സെസ്ക് ഫാബ്രിഗസ് എന്നിവരാണ് പെനാൽറ്റി പാഴാക്കിയത്.ബ്രസീൽ, തഹിതി, ഫ്രാൻസ് എന്നീ ടീമുകൾക്കെതിരെയായിരുന്നു അത്.