അത്ഭുത ഗോളുമായി ഷിക്ക്,വിജയം കൊയ്ത് ചെക്ക് റിപബ്ലിക്ക്!
അല്പം മുമ്പ് യൂറോ കപ്പിൽ നടന്ന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിന് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണവർ സ്കോട്ട്ലാന്റിനെ പരാജയപ്പെടുത്തിയത്.ഇരട്ടഗോളുകൾ നേടിയ സൂപ്പർ സ്ട്രൈക്കർ പാട്രിക്ക് ഷിക്കാണ് ചെക്കിന് വിജയം നേടികൊടുത്തത്. താരം നേടിയ രണ്ടാം ഗോൾ ഫുട്ബോൾ ലോകത്തെ ഒരേസമയം അമ്പരപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. ജയത്തോടെ ചെക്ക് റിപ്പബ്ലിക്ക് വിലപ്പെട്ട മൂന്നു പോയിന്റുകൾ കരസ്ഥമാക്കി.
Incredible finish from Schick! 🇨🇿
— SPORTbible (@sportbible) June 14, 2021
pic.twitter.com/ooejcwd4ez
മത്സരത്തിന്റെ 42-ആം മിനിറ്റിലാണ് ഷിക്ക് ആദ്യഗോൾ നേടുന്നത്.കൗഫലിന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെയാണ് ഷിക്ക് ഗോൾ നേടിയത്. പത്ത് മിനുട്ടിന് ശേഷമാണ് ആ അത്ഭുതഗോൾ പിറന്നത്. തനിക്ക് ലഭിച്ച പന്ത് മൈതാനമധ്യത്ത് നിന്നും ഒരു കേർവിങ് ഷോട്ടിലൂടെ ഷിക്ക് വലയിലെത്തിക്കുകയായിരുന്നു. സ്കോട്ട്ലാന്റ് ഗോൾകീപ്പർ പരമാവധി ശ്രമിച്ചെങ്കിലും തടയാൻ സാധിച്ചില്ല. 1980 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് ശേഷം ഇതാദ്യമായാണ് ഇത്രയും ദൂരത്തുനിന്ന് ഒരു ഗോൾ യൂറോ കപ്പിൽ പിറക്കുന്നത്.
Goal of the tournament so far… Mad Schick.
— B/R Goal (@br_goal) June 14, 2021
_____________________________#SCOCZE | #EURO2020 pic.twitter.com/soiPsAxZVW
49.7 – Patrik Schick's second goal (49.7 yards) is the furthest distance from which a goal has been scored on record at the European Championships (since 1980). Ridiculous.#Euro2020 #CZE #SCOCZE pic.twitter.com/imssf0WAxj
— OptaJoe (@OptaJoe) June 14, 2021