അവസാന തോൽവി 2018-ൽ, ആദ്യമായി യൂറോയിൽ മൂന്ന് ഗോളുകൾ,അസൂറിപ്പടയുടെ അത്ഭുതപ്പെടുത്തുന്ന കണക്കുകൾ ഇതാ!

ഇന്നലെ യൂറോ കപ്പിൽ നടന്ന ആദ്യമത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇറ്റലി തുർക്കിയെ തകർത്തു വിട്ടത്. ആദ്യപകുതിയിൽ ഗോൾ നേടാൻ സാധിച്ചില്ലെങ്കിലും രണ്ടാം പകുതിയിൽ ഇറ്റലി വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയ സിറോ ഇമ്മോബിലെയാണ് ഇറ്റലിയുടെ വിജയശില്പി. ഈ മത്സരത്തിൽ കൂടി ജയം നേടിയതോടെ ഇറ്റലിയുടെ അപരാജിത കുതിപ്പ് തുടരുകയാണ്.2018 സെപ്റ്റംബറിന് ശേഷം ഒരൊറ്റ മത്സരം പോലും ഇറ്റലി പരാജയപ്പെട്ടിട്ടില്ല എന്നുള്ളത് കൗതുകമുണർത്തുന്ന ഒരു കാര്യമാണ്. ഇന്നലത്തെ മത്സരത്തോട് കൂടി പിറന്ന ഒരല്പം കൗതുകകരമായ കണക്കുകൾ നമുക്കൊന്ന് പരിശോധിക്കാം.

1-അവസാനമായി കളിച്ച 28 മത്സരങ്ങളിലും ഇറ്റലി പരാജയമറിഞ്ഞിട്ടില്ല. 23 മത്സരത്തിൽ വിജയിച്ചപ്പോൾ 5 മത്സരം സമനിലയിൽ കലാശിച്ചു.2018 സെപ്റ്റംബറിൽ പോർച്ചുഗല്ലിനോടാണ് ഇറ്റലി അവസാനമായി പരാജയം രുചിച്ചത്.

2-യൂറോ കപ്പിന്റെ ചരിത്രത്തിലാദ്യമായി ഇറ്റലി ഒരു മത്സരത്തിൽ രണ്ടിൽ കൂടുതൽ ഗോളുകൾ നേടി.അവരുടെ 39-ആം മത്സരത്തിലാണ് ഇത്‌.

3-അവസാനമായി കളിച്ച ഒമ്പത് മത്സരത്തിലും ഒരൊറ്റ ഗോൾ പോലും വഴങ്ങാതെയാണ് ഇറ്റലി വിജയിച്ചിട്ടുള്ളത്.28 ഗോളുകൾ നേടി.

4-ആദ്യമായിട്ടാണ് ഒരു സെൽഫ് ഗോൾ യൂറോ കപ്പിലെ ആദ്യഗോളായി മാറുന്നത്. യൂറോ കപ്പിൽ ഓൺ ഗോൾ നേടുന്ന പത്താമത്തെ താരമാണ് ഡെമിറാൽ.

5-ഇമ്മോബിലെ ഗോൾ നേടിയ 12 മത്സരങ്ങളിലും ഇറ്റലി വിജയിച്ചിട്ടുണ്ട്.

6-അവസാന 31 മത്സരങ്ങളിൽ ഒന്നിൽ പോലും ഒരു ഗോളിൽ കൂടുതൽ ഇറ്റലി വഴങ്ങിയിട്ടില്ല.

7-തുർക്കിക്കെതിരെ ഇറ്റലി ഇതുവരെ പരാജയപെട്ടിട്ടില്ല.

8-തുർക്കി പങ്കെടുത്ത അഞ്ച് യൂറോ കപ്പിലും ആദ്യമത്സരത്തിൽ പരാജയപ്പെട്ടു.

9-21 മത്സരത്തിനിടെ തുർക്കി വഴങ്ങുന്ന മൂന്നാം തോൽവി മാത്രമാണിത്.9 ജയം,9 സമനില,3 തോൽവി.

Leave a Reply

Your email address will not be published. Required fields are marked *