സൂപ്പർ താരങ്ങൾ ഗോളടിച്ചു, തുടക്കം ഗംഭീരമാക്കി ഇറ്റലി!
അസൂറിപ്പടയുടെ വിജയകുതിപ്പിന് തടയിടാൻ തുർക്കിക്ക് കഴിഞ്ഞില്ല. ഇന്നലെ നടന്ന യൂറോ കപ്പിലെ ആദ്യമത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇറ്റലി തുർക്കിയെ തകർത്തു വിട്ടത്. ഇറ്റലിക്ക് വേണ്ടി സൂപ്പർ താരങ്ങളായ സിറോ ഇമ്മോബിലെ, ലോറെൻസോ ഇൻസീനേ എന്നിവരാണ് ഗോളുകൾ നേടിയത്. ഒരു ഗോൾ തുർക്കി താരം മെറിഹ് ഡെമിറാലിന്റെ വകയായിരുന്നു.ഇതോടെ മൂന്ന് പോയിന്റുകൾ കരസ്ഥമാക്കാൻ ഇറ്റലിക്ക് സാധിച്ചു.ഇനി സ്വിറ്റ്സർലാന്റിനെതിരെയാണ് ഇറ്റലിയുടെ അടുത്ത മത്സരം.
#EURO2020 l Turkey Vs Italy l Highlights HD pic.twitter.com/DI3oKCjYbR
— . (@Y24HD1) June 11, 2021
ബെറാർഡി-ഇമ്മോബിലെ-ഇൻസീനേ എന്നിവരെ മുന്നേറ്റനിരയിൽ അണിനിരത്തിയാണ് ഇറ്റലി കളത്തിലേക്കിറങ്ങിയത്.മത്സരത്തിൽ ആധിപത്യം പുലർത്താൻ ഇറ്റലി തുടക്കത്തിലേ ശ്രമിച്ചു.പക്ഷേ ആദ്യപകുതിയിൽ ഗോൾ നേടാൻ ഇറ്റലിക്ക് സാധിച്ചില്ല.എന്നാൽ രണ്ടാം പകുതിയുടെ 53-ആം മിനിറ്റിൽ ഇറ്റലി ഗോൾ നേടി. ഡെമിറാലിന്റെ സെൽഫ് ഗോളിലൂടെയാണ് ഇറ്റലി ലീഡ് നേടിയത്.66-ആം മിനുട്ടിലാണ് ഇമ്മോബിലെയുടെ ഗോൾ വരുന്നത്.സ്പിനസോളയാണ് ഇതിന് വഴിയൊരുക്കിയത്.79-ആം മിനുട്ടിൽ ഗോൾ നേടിക്കൊണ്ട് ഇൻസീനേ ഗോൾപട്ടിക പൂർത്തിയാക്കുകയായിരുന്നു.സിറോ ഇമ്മോബിലെയായിരുന്നു ഈ ഗോളിന് വഴിയൊരുക്കിയത്.