ബാഴ്‌സയുടെ പരിശീലകനായി കൂമാൻ തന്നെ തുടരും, സ്ഥിരീകരിച്ച് ലാപോർട്ട!
എഫ്സി ബാഴ്സലോണയുടെ പരിശീലകനായി റൊണാൾഡ് കൂമാൻ തന്നെ തുടരും. ഇന്നലെ നടന്ന യോഗത്തിന് ശേഷം ബാഴ്‌സ പ്രസിഡന്റായ ജോയൻ ലാപോർട്ടയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇരുപാർട്ടികളും ഇന്നലത്തെ യോഗത്തിൽ ധാരണയിൽ എത്തുകയായിരുന്നു. കരാർ പ്രകാരം അടുത്ത സീസൺ വരെയാണ് കൂമാൻ പരിശീലകനായി തുടരുക. അതേസമയം കൂമാൻ സാലറി കുറച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. കൂടാതെ രണ്ട് കിരീടങ്ങൾ നേടിയാൽ എക്സ്ട്രാ ഇയർ കൂടി കൂമാന് പരിശീലകനായി തുടരാമെന്ന ഓപ്ഷനും ബാഴ്സ മുന്നോട്ട് വെച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ഏതായാലും അടുത്ത സീസണിൽ കൂമാൻ തന്നെയായിരിക്കും ബാഴ്സയുടെ കോച്ച്. കീക്കെ സെറ്റിയനെ പുറത്താക്കിയ ശേഷമായിരുന്നു കൂമാൻ ബാഴ്‌സയുടെ പരിശീലകനായി ചുമതലയേറ്റത്. കൂമാന്റെ ആറ്റിട്യൂഡിൽ തങ്ങൾ സംതൃപ്തരാണ് എന്നാണ് ലാപോർട്ട മീറ്റിംഗിന് ശേഷം അറിയിച്ചത്.
Ronald Koeman's first season with Barcelona 🔵🔴
— Goal (@goal) June 3, 2021
54 matches 👔
35 wins ✅
8 draws 🤝
11 defeats ❌
La Liga: 3rd 🇪🇸
Champions League: Last 16 🌟
Copa del Rey: 🏆
Spanish Super Cup: Final 🥈
To be continued… pic.twitter.com/It5BNrQM65
” നിലവിൽ കൂമാനുമായുള്ള കരാർ പ്രകാരം തന്നെ തുടരാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. ഞങ്ങൾ നടത്തിയ ചർച്ചയിൽ ക്ലബ് വളരെയധികം സംതൃപ്തരാണ്.കൂമാന്റെ പെരുമാറ്റവും ആറ്റിട്യൂഡും കുറ്റമറ്റതായിരുന്നു.ടീമിലെ പ്രശ്നങ്ങൾക്ക് ഞങ്ങൾ പരിഹാരം കണ്ടെത്തും. എന്താണോ ബാഴ്സക്ക് ഏറ്റവും നല്ലത് അതിനെക്കുറിച്ച് മാത്രമാണ് ഞങ്ങൾ ചിന്തിക്കുന്നത്. അതിനാൽ തന്നെ ഈ ഒരു അനൗൺസ്‌മെന്റ് നടത്തുന്നതിൽ ഞങ്ങൾ സന്തോഷവാൻമാരാണ്.അദ്ദേഹ ത്തിന് പരിശീലകൻ എന്ന നിലയിൽ സ്വതന്ത്രമായി പ്രവർത്തിക്കാം. ഞങ്ങൾ ഒരു കണ്ടീഷനും അദ്ദേഹത്തിന്റെ മുന്നിൽ വെച്ചിട്ടില്ല.കഴിഞ്ഞ സീസണിൽ അദ്ദേഹം പ്രയത്നിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ക്ലബ്ബിന്റെ അവസ്ഥകൾ മനസ്സിലാവും. നിലവിൽ ഞങ്ങൾ സ്ക്വാഡിന്റെ കരുത്ത് വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്.എങ്ങനെ വർക്ക് ചെയ്യണമെന്നുള്ളത് കൂമാന് അറിയാം ” ലാപോർട്ട പറഞ്ഞു.
Koeman: staying ✅
— B/R Football (@brfootball) June 3, 2021
Three signings made: ✅
Memphis and Wijnaldum: ⏳
Enough to convince Messi to stay? pic.twitter.com/VALGw8G90g