മികച്ച ഡിഫന്ററായി അർജന്റൈൻ താരം, സിരി എയിലെ എംവിപി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു!

ഈ കഴിഞ്ഞ സിരി എയിലെ ഏറ്റവും മികച്ച ഡിഫന്ററായി അറ്റലാന്റയുടെ അർജന്റൈൻ താരം ക്രിസ്റ്റ്യൻ റൊമേറോയെ തിരഞ്ഞെടുത്തു. ഇന്നലെയാണ് സിരി എയിലെ എംവിപി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഈ സീസണിൽ അറ്റലാന്റക്ക് വേണ്ടി താരം കാഴ്ച്ച വെച്ച മികച്ച പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്.78 പോയിന്റോടെ മൂന്നാം സ്ഥാനത്തായിരുന്നു അറ്റലാന്റ ഫിനിഷ് ചെയ്തത്.ഈ സീസണിൽ ക്ലബ്ബിന് വേണ്ടി ആകെ 42 മത്സരങ്ങൾ കളിക്കാൻ റൊമേറോക്ക് സാധിച്ചിരുന്നു. രണ്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളും ഈ സീസണിൽ താരം നേടിയിരുന്നു.10 യെല്ലോ കാർഡുകൾ മാത്രമാണ് താരത്തിന് ലഭിച്ചിട്ടുള്ളത്.അറ്റ്ലാന്റയുടെ പ്രതിരോധത്തിൽ താരം കാഴ്ച്ചവെച്ച മികച്ച പ്രകടനം തന്നെയാണ് ഈ പുരസ്‌കാരം ലഭിക്കാൻ കാരണമായത്.

അതേസമയം ഏറ്റവും മികച്ച സ്‌ട്രൈക്കറായി തിരഞ്ഞെടുക്കപ്പെട്ടത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു.29 ഗോളുകൾ നേടിക്കൊണ്ടാണ് താരം മികച്ച സ്‌ട്രൈക്കർക്കുള്ള പുരസ്‌കാരം നേടിയത്. അതേസമയം സീസണിലെ ഏറ്റവും മികച്ച താരം റൊമേലു ലുക്കാക്കുവാണ്. ഇന്ററിനെ ജേതാക്കളാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് ലുക്കാക്കു. ഫിയോറെന്റിനയുടെ ഡുസാൻ വ്ലഹോവിച്ചാണ് ബെസ്റ്റ് അണ്ടർ 23 താരം. എസി മിലാന്റെ ഡോണ്ണരുമയാണ് ഏറ്റവും മികച്ച ഗോൾകീപ്പർ.ഇന്ററിന്റെ നിക്കോളാസ് ഗെർണിയാണ് ഏറ്റവും മികച്ച മിഡ്‌ഫീൽഡർ. ഈ ആറ് താരങ്ങളും ഈ സീസണിൽ ഹൈ ലെവൽ ആയിട്ടുള്ള പ്രകടനമാണ് കാഴ്ച്ചവെച്ചതെന്ന് സിരി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *