സിറ്റിയുടെ മുനയൊടിച്ചു, ഫൈനലിലെയും താരമായി കാന്റെ!

തങ്ങളുടെ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടധാരണത്തിന് ചെൽസി ഏറ്റവും കൂടുതൽ നന്ദി പറയേണ്ട വ്യക്തികളിലൊരാൾ എൻകോളോ കാന്റെയായിരിക്കും. മാഞ്ചസ്റ്റർ സിറ്റിയുടെ സകല കണക്കുകൂട്ടലുകളും തെറ്റിയത് കാന്റെ എന്ന മനുഷ്യന്റെ മുമ്പിലാണ്. ആക്രമണത്തിലും പ്രതിരോധത്തിലും നിറഞ്ഞു കളിച്ച കാന്റെ അക്ഷരാർത്ഥത്തിൽ സിറ്റിക്ക് തലവേദനയാവുകയായിരുന്നു. ഒടുവിൽ ഫൈനലിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം കൈക്കലാക്കി കൊണ്ടാണ് കാന്റെ കളം വിട്ടത്. ചാമ്പ്യൻസ് ലീഗ് സെമിയിൽ റയലിനെതിരെയുള്ള രണ്ട് പാദമത്സരത്തിലെയും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിരുന്നത് കാന്റെയായിരുന്നു. ഫൈനലിലും അതാവർത്തിച്ചു.

നിർണായക പ്രകടനമായിരുന്നു താരം ഇന്നലെ നടത്തിയത്. പ്രത്യേകിച്ചും ഡിഫൻസിൽ. സിറ്റിയുടെ പല മുന്നേറ്റങ്ങളുടെയും മുൻയൊടിച്ചത് കാന്റെയായിരുന്നു. ഡി ബ്രൂയനിന്റെ അപകടമായ മുന്നേറ്റങ്ങൾ കാന്റെക്ക് മുന്നിൽ അവസാനിക്കുകയായിരുന്നു.11 തവണ ഡുവൽസ് വിജയിച്ച കാന്റെ മൂന്ന് തവണയാണ് ടാക്കിൾ നടത്തിയത്. ഈ മൂന്ന് ടാക്കിളുകളും വിജയകരമായി പൂർത്തിയാക്കാൻ കാന്റെക്ക് കഴിഞ്ഞു.നാല് തവണ ഏരിയൽസ് വോൺ ചെയ്ത കാന്റെ 10 റിക്കവറികളാണ് നടത്തിയത്. ഒരർത്ഥത്തിൽ കിരീടത്തിലേക്കുള്ള വഴിയിൽ സിറ്റിക്ക് മുന്നിൽ തടസ്സമായി നിലകൊണ്ടത് കാന്റെയായിരുന്നു. വേൾഡ് കപ്പിന് പുറമേ ചാമ്പ്യൻസ് ലീഗ് കൂടെ നേടാനായത് കാന്റെക്ക് അഭിമാനിക്കാൻ വക നൽകുന്ന ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *