ഒഫീഷ്യൽ : ഡേവിഡ് അലാബ ഇനി റയൽ മാഡ്രിഡിന് സ്വന്തം!
ബയേൺ മ്യൂണിക്കിന്റെ ഓസ്ട്രിയൻ സൂപ്പർ താരം ഡേവിഡ് അലാബ ഇനി റയൽ മാഡ്രിഡിന് വേണ്ടി പന്ത് തട്ടും. ഇന്നലെയാണ് താരത്തെ തങ്ങൾ സാന്റിയാഗോ ബെർണാബുവിൽ എത്തിച്ചതായി റയൽ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. റയലുമായി അഞ്ച് വർഷത്തെ കരാറിലാണ് താരം ഒപ്പ് വെച്ചിരിക്കുന്നത്.28-കാരനായ താരം ഫ്രീ ഏജന്റ് ആയിക്കൊണ്ടാണ് ബയേണിൽ നിന്നും റയലിലേക്ക് എത്തുന്നത്. താരം റയലിലേക്ക് തന്നെയാണ് എന്നുള്ളത് പ്രമുഖ മാധ്യമങ്ങൾ മുമ്പ് തന്നെ കണ്ടെത്തിയിരുന്നു.
Comunicado Oficial: Alaba.#RealMadrid | #WelcomeAlaba
— Real Madrid C.F. (@realmadrid) May 28, 2021
മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി, ചെൽസി, ലിവർപൂൾ എന്നിവരെല്ലാം താരത്തിൽ താല്പര്യം അറിയിച്ചിരുന്നു. എന്നാൽ അലാബ റയലിനെ തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് മാർക്ക റിപ്പോർട്ട് ചെയ്യുന്നത്. പല പൊസിഷനുകളിലും കളിപ്പിക്കാവുന്ന താരമാണ് അലാബ.ലെഫ്റ്റ് ബാക്ക്, സെന്റർ ബാക്ക്, ഹോൾഡിങ് മിഡ്ഫീൽഡർ എന്നിവിടങ്ങളിലൊക്കെ കളിച്ച് പരിചയമുള്ള വ്യക്തിയാണ് അലാബ.താരത്തിന്റെ ഈ വേർസാറ്റിലിറ്റി ടീമിന് ഗുണം ചെയ്യുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ബയേണിന് വേണ്ടി 35 ഗോളുകൾ നേടിയ താരം ചാമ്പ്യൻസ് ലീഗും ബുണ്ടസ്ലിഗയുമടക്കം ഒട്ടേറെ കിരീടങ്ങൾ നേടിയിട്ടുണ്ട്.
🚨 It's official! ✍✅
— MARCA in English (@MARCAinENGLISH) May 28, 2021
David Alaba is a Real Madrid player!https://t.co/G8uqaaDiHo pic.twitter.com/3xJUTANQUz