താരങ്ങൾ എത്തിതുടങ്ങി, ബ്രസീൽ ക്യാമ്പും സജീവമാകുന്നു!
വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾക്ക് ബ്രസീലിയൻ താരങ്ങൾ എത്തിതുടങ്ങി.ടെറസ്പോളിസിലുള്ള ഗ്രാഞ്ച കോമറിയിലേക്ക് ബ്രസീലിയൻ താരങ്ങൾ എത്തിയിട്ടുള്ളത്.നാല് താരങ്ങളാണ് നിലവിൽ ഇവിടെ എത്തിയിട്ടുള്ളത്. ഇംഗ്ലണ്ടിൽ നിന്നുള്ള റിച്ചാർലീസൺ, ഡഗ്ലസ് ലൂയിസ്,ഫിർമിനോ, ആലിസൺ എന്നിവരാണ് ടീമിനോടൊപ്പം ചേർന്നത്.ഇവരുമായി പരിശീലകൻ ടിറ്റെ സംവദിക്കുകയും ചെയ്തു. ബാക്കിയുള്ള താരങ്ങൾ ഉടൻ തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.കഴിഞ്ഞ നവംബറിന് ശേഷം ഒരൊറ്റ മത്സരം പോലും ബ്രസീൽ കളിച്ചിട്ടില്ല.അത്കൊണ്ട് തന്നെ പതിവിലും വെല്ലുവിളി നിറഞ്ഞതായിരിക്കും ഒരുക്കങ്ങൾ.
Richarlison revela 'frio na barriga' em apresentação da seleção brasileira https://t.co/6dnneRUBUz
— UOL Esporte (@UOLEsporte) May 27, 2021
അതേസമയം ടീമിനോടൊപ്പം ചേരാൻ കഴിഞ്ഞതിൽ റിച്ചാർലീസൺ സന്തോഷം പ്രകടിപ്പിച്ചു. ” എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ വേണ്ടി ഇവിടെ എത്തിയതിൽ എനിക്ക് സന്തോഷമുണ്ട്.രണ്ട് യോഗ്യത മത്സരങ്ങളാണ് ഞങ്ങൾക്ക് കളിക്കാനുള്ളത്. അതിന് വേണ്ടി ഞങ്ങൾ നല്ലരീതിയിൽ തയ്യാറെടുക്കും ” റിച്ചാർലീസൺ പറഞ്ഞു.ജൂൺ അഞ്ചാം തിയ്യതി പോർട്ടോ അലെഗ്രയിൽ വെച്ച് ഇക്വഡോറിനെയാണ് ബ്രസീൽ നേരിടുക.അതിന് ജൂൺ ഒമ്പതാം തിയ്യതി പരാഗ്വയെയും ബ്രസീൽ നേരിടും. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബ്രസീൽ.
Ex-treinador diz que Ederson queria ser como Rogério Ceni: 'Seu ídolo' https://t.co/hlaDXcgVKC
— UOL Esporte (@UOLEsporte) May 27, 2021