ലാപോർട്ട നേരിട്ട് പറഞ്ഞു, കൂമാൻ പുറത്തേക്ക് തന്നെ?
കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു ബാഴ്സയുടെ പരിശീലകൻ റൊണാൾഡ് കൂമാനും പ്രസിഡന്റ് ജോയൻ ലാപോർട്ടയും തമ്മിൽ ഒരു കൂടിക്കാഴ്ച്ച നടത്തിയത്. ക്ലബ്ബിന്റെയും പരിശീലകന്റെയും ഭാവി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു ഇത്. ഈ യോഗത്തിലെ ചില കാര്യങ്ങൾ പുറത്ത് വിട്ടിരിക്കുകയാണിപ്പോൾ സ്പാനിഷ് മാധ്യമമായ ടിവി ത്രീ. ഇവരെ ഉദ്ധരിച്ചു കൊണ്ട് മാർക്കയും ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രസിഡന്റ് ലപോർട്ട താൻ ബാഴ്സക്ക് വേണ്ടി പുതിയൊരു പരിശീലകനെ അന്വേഷിക്കുന്നുണ്ട് എന്ന കാര്യം കൂമാനെ നേരിട്ട് അറിയിച്ചതായാണ് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതായത് കൂമാന്റെ സ്ഥാനം തെറിക്കാനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ് എന്നാണ്.ട്രാൻസ്ഫർ വിൻഡോയിലെ ആദ്യത്തെ പതിനഞ്ച് ദിവസങ്ങൾ ഇതിന് വേണ്ടി ലാപോർട്ട ആവിശ്യപ്പെട്ടതായും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നുണ്ട്.
Laporta has told Koeman that he's looking for a replacement this summer
— MARCA in English (@MARCAinENGLISH) May 26, 2021
👉 https://t.co/G0qIoJ249g pic.twitter.com/HAMjrBXz9v
പക്ഷേ ആരൊക്കെയാണ് ബാഴ്സയുടെ പരിശീലകസ്ഥാനത്തേക്ക് ലാപോർട്ട പരിഗണിക്കുന്നതെന്ന് വ്യക്തമല്ല. അതേസമയം ചർച്ചയിൽ കൂമാന്റെ പ്രതിനിധിയായ റോബ് ജാൻസെനും പങ്കെടുത്തിരുന്നു. കുഴപ്പമൊന്നുമില്ല എന്നായിരുന്നു അദ്ദേഹം അതിന് ശേഷം അറിയിച്ചത്.എന്നാൽ ഇന്നലെ അദ്ദേഹം കൂമാൻ തുടരുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. കൂമാൻ തുടരുമോ ഇല്ലയോ എന്നുള്ളത് വരും ദിവസങ്ങളിൽ വ്യക്തമായേക്കും.
❗️ Barcelona are looking for a new manager and have told Koeman so. President Laporta asked for 15 more days to finalize negotiations with other coaches. Koeman will only stay in the event that no agreement can be reached with another coach. [tv3] pic.twitter.com/8MlO8996xS
— barcacentre (@barcacentre) May 26, 2021