ഇന്ററിന് കിരീടം നേടികൊടുത്തതിന് പിന്നാലെ കോന്റെ ക്ലബ് വിട്ടു!

ഇന്റർമിലാൻ പരിശീലകൻ അന്റോണിയോ കോന്റെ ക്ലബ് വിട്ടു. ഇദ്ദേഹം പരിശീലകസ്ഥാനം ഒഴിഞ്ഞതായി ഔദ്യോഗികമായി അറിയിച്ചത് ഇന്റർ മിലാൻ തന്നെയാണ്. ക്ലബ്ബിന്റെയും കോന്റെയുടെ പരസ്പരസമ്മതത്തോടെയാണ് കരാർ വിച്ഛേദിച്ചതെന്ന് ഇന്റർമിലാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ററിന് സിരി എ കിരീടം നേടികൊടുത്തതിന് പിന്നാലെ കോന്റെ സ്ഥാനമൊഴിഞ്ഞത് പലരെയും ഞെട്ടിച്ചിട്ടുണ്ട്.സിരി എ കിരീടത്തിനായുള്ള ഇന്ററിന്റെ പതിനൊന്ന് വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചത് കോന്റെയായിരുന്നു. ഇന്ററിന് കോന്റെ സമ്മാനിച്ച എല്ലാ നേട്ടങ്ങൾക്ക് നന്ദി പറയാനും ക്ലബ് മറന്നില്ല.

ലാ ഗസറ്റ ഡെല്ലോ സ്പോർട്ടിന്റെ റിപ്പോർട്ട്‌ പ്രകാരം ഏഴ് മില്യൺ യൂറോയോളം കോന്റെക്ക് ലഭിക്കും. അവശേഷിക്കുന്ന കരാർ തുകയുടെ പകുതിയോളം വരുമിത്. അതേസമയം ക്ലബ്ബിന്റെ പ്രസിഡന്റുമായുള്ള അഭിപ്രായവിത്യാസത്തെ തുടർന്നാണ് കോന്റെ ക്ലബ് വിട്ടതെന്നും ഇവർ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. വെയ്ജ് ബിൽ കുറക്കാൻ വേണ്ടി ടീമിലെ സൂപ്പർ താരങ്ങളെ വിൽക്കണമെന്ന് ഇന്റർ പ്രസിഡന്റ്‌ ആവിശ്യപ്പെട്ടിരുന്നു. ഇതിന് അനുവാദം നൽകാതിരുന്ന കോന്റെ ഒടുവിൽ സ്ഥാനം ഒഴിയുകയായിരുന്നു.ലാസിയോ പരിശീലകനായ സിമോൺ ഇൻസാഗിയെയാണ് കോന്റെയുടെ പകരക്കാരനായി കൊണ്ട് പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *