ബാഴ്‌സയോട് നന്ദിയുള്ളവനായിരിക്കും, പക്ഷേ പറഞ്ഞു വിട്ട രീതി ശരിയായില്ല : സുവാരസ്!

കഴിഞ്ഞ സീസണിലായിരുന്നു സൂപ്പർ താരം ലൂയിസ് സുവാരസ് എഫ്സി ബാഴ്സലോണ വിട്ട് അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിയത്. ബാഴ്‌സക്ക് ആവിശ്യമില്ലെന്നറിയച്ചതോടെ സുവാരസ് അത്ലറ്റിക്കോയിലേക്ക് ചേക്കേറുകയായിരുന്നു. ഈ സീസണിൽ അത്ലറ്റിക്കോയുടെ ടോപ് സ്‌കോററായ സുവാരസ് അവരെ ലാലിഗ കിരീടം ചൂടുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഇതിന് ശേഷം ഒരിക്കൽ കൂടി എഫ്സി ബാഴ്സലോണയെ പറ്റി സംസാരിച്ചിരിക്കുകയാണ് സുവാരസ്. തനിക്ക് ഏറ്റവും മികച്ച വർഷങ്ങൾ സമ്മാനിച്ച ബാഴ്സയോട് താൻ നന്ദി ഉള്ളവനായിരിക്കുമെന്നും എന്നാൽ തന്നെ പുറത്താക്കിയ രീതി ശരിയായില്ല എന്നുമാണ് സുവാരസിന്റെ അഭിപ്രായം. കൂമാന് പ്രത്യേകിച്ച് റോളുകൾ ഇല്ലായിരുന്നുവെന്നും ക്ലബ്ബിന്റെ തലപ്പത്ത് നിന്നാണ് തീരുമാനങ്ങൾ വന്നതെന്നും സുവാരസ് കൂട്ടിച്ചേർത്തു.

” ഞാൻ ഇനി ബാഴ്സക്കെതിരെ കൂടുതൽ തിരിയുന്നില്ല. അന്നത്തെ സാഹചര്യം അതായിരുന്നു.എനിക്കെല്ലാം നൽകിയ ബാഴ്സയോട് ഞാൻ എന്നും നന്ദി ഉള്ളവനായിരിക്കും. എലൈറ്റ് ലെവലിൽ എന്നെ കളിക്കാൻ സഹായിച്ചത് അവരാണ്. പക്ഷേ പ്രസിഡന്റ്‌ ആയിരുന്ന ബർതോമ്യു എല്ലാത്തിനും എന്റെ സഹായം തേടിയിരുന്നു. മെസ്സിയെ കൺവിൻസ് ചെയ്യിക്കാൻ എന്നെ വേണമായിരുന്നു, ഗ്രീസ്മാനോട് സംസാരിക്കാൻ ഞാൻ വേണമായിരുന്നു.എന്നാൽ എന്നെ ആവിശ്യമില്ലെന്ന് അവർ എന്നോട് നേരിട്ട് പറഞ്ഞില്ല.കൂമാൻ എന്നോട് വന്ന് പറഞ്ഞു അദ്ദേഹത്തിന്റെ പ്ലാനുകളിൽ എനിക്ക് ഇടമില്ലെന്ന്. മൂന്ന് മത്സരങ്ങളിൽ എന്നെ പുറത്തിരുത്തിയപ്പോഴും അവർ ഈ നിലപാടിൽ ഉറച്ചു നിന്നു. അതോടെ കൂമാന് ഇതിൽ വലിയ റോൾ ഇല്ലെന്നും പേർസണാലിറ്റി ഇല്ലെന്നും ക്ലബ്ബിന്റെ തലപ്പത്ത് നിന്നാണ് ഇത്‌ വന്നതെന്നും ഞാൻ മനസ്സിലാക്കി ” സുവാരസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *