എന്ത് കൊണ്ട് ക്രിസ്റ്റ്യാനോയെ പുറത്തിരുത്തി? പിർലോ വിശദീകരിക്കുന്നു!

സിരി എയിൽ ഇന്നലെ നടന്ന അവസാന നിർണായക മത്സരത്തിൽ മിന്നുന്ന വിജയം കരസ്ഥമാക്കാൻ യുവന്റസിന് സാധിച്ചിരുന്നു.ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബോലോഗ്നയെ യുവന്റസ് തകർത്തു വിട്ടത്. അൽവാരോ മൊറാറ്റയുടെ ഇരട്ടഗോളും കിയേസ, റാബിയോട്ട് എന്നിവരുടെ ഗോളുകളുമായിരുന്നു യുവന്റസിന് വിജയം നേടികൊടുത്തത്. ജയത്തോടെ ചാമ്പ്യൻസ് ലീഗ് യോഗ്യതയും യുവന്റസ് നേടി.

എന്നാൽ ഇത്രയും നിർണായകമായ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കളിപ്പിക്കാൻ പരിശീലകൻ ആൻഡ്രിയ പിർലോ തയ്യാറായിരുന്നില്ല. താരത്തിന് ആദ്യ ഇലവനിൽ അവസരം ലഭിച്ചില്ല എന്ന് മാത്രമല്ല പകരക്കാരന്റെ രൂപത്തിലും താരത്തെ പിർലോ ഇറക്കിയിരുന്നില്ല. ഇതിന് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പിർലോ. ബുധനാഴ്ച്ചയിലെ മത്സരത്തിന് ശേഷം റൊണാൾഡോ ക്ഷീണിച്ചിരുന്നുവെന്നും അതിനാൽ തന്നെ അദ്ദേഹത്തിന്റെ സ്ഥാനത്ത്‌ മറ്റൊരു മികച്ച താരമായ പിർലോയെ ഇറക്കാൻ താൻ തീരുമാനിക്കുകയായിരുന്നു എന്നാണ് പിർലോ പറഞ്ഞത്.

” ക്രിസ്റ്റ്യാനോയെ പുറത്തിരുത്താനുള്ള തീരുമാനം കൂടിയാലോചിച്ച് എടുത്ത തീരുമാനമാണ്.ബുധനാഴ്ച്ചയിലെ മത്സരത്തിന് ശേഷം റൊണാൾഡോ ക്ഷീണിതനായിരുന്നു.അത്കൊണ്ട് തന്നെ മൊറാറ്റയെ ആദ്യഇലവനിൽ ഉൾപ്പെടുത്താൻ ഞാൻ തീരുമാനിക്കുകയായിരുന്നു.അദ്ദേഹം മറ്റൊരു മികച്ച താരമാണ്. റൊണാൾഡോയെ ലഭ്യമായിരുന്നു.പക്ഷേ എനിക്ക് നല്ല ഡീപ് സ്‌ക്വാഡ് ഉണ്ട്.അത്കൊണ്ട് തന്നെ വ്യത്യസ്തരായ മികച്ച താരങ്ങളെ എനിക്ക് തിരഞ്ഞെടുക്കാൻ സാധിക്കും ” പിർലോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *