തകർപ്പൻ ജയം നേടി, അവസാന നിമിഷം ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ച് യുവന്റസ്!
ഇന്നലെ സിരി എയിൽ നടന്ന അവസാന റൗണ്ട് പോരാട്ടത്തിൽ യുവന്റസിന് തകർപ്പൻ വിജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് യുവന്റസ് ബോലോഗ്നയെ തകർത്തു വിട്ടത്.സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്തിരുത്തിയിട്ടും മിന്നുന്ന പ്രകടനമാണ് യുവന്റസ് നിര പുറത്തെടുത്തത്. യുവന്റസിന് വേണ്ടി മൊറാറ്റ ഇരട്ടഗോളുകൾ നേടിയപ്പോൾ കിയേസ,റാബിയോട്ട് എന്നിവർ ഓരോ ഗോൾ വീതം. ജയത്തോടെ ചാമ്പ്യൻസ് ലീഗ് യോഗ്യതയും കരസ്ഥമാക്കാൻ യുവന്റസിന് സാധിച്ചു. നാപോളി ഹെല്ലസ് വെറോണയോട് സമനിലയിൽ കുരുങ്ങിയതോടെയാണ് യുവന്റസ് ആദ്യനാലിൽ കയറി കൂടിയത്.ഇന്റർമിലാൻ, എസി മിലാൻ, അറ്റലാന്റ, യുവന്റസ് എന്നിവരാണ് സിരി എയിൽ നിന്നും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയത്.
Napoli 1-1 Verona
— B/R Football (@brfootball) May 23, 2021
Bologna 1-4 Juventus
Napoli blow their chance to finish in the top four and Juventus are IN next season’s Champions League 🍿 pic.twitter.com/CX4FMFVp3K
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്തിരുത്തിയാണ് പിർലോ ആദ്യഇലവൻ പുറത്ത് വിട്ടത്.മൊറാറ്റ, ഡിബാല എന്നിവരാണ് യുവന്റസിന്റെ മുന്നേറ്റത്തെ നയിച്ചത്.മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ കിയേസ ഗോൾ കണ്ടെത്തി.29-ആം മിനുട്ടിൽ ഡിബാലയുടെ അസിസ്റ്റിൽ നിന്ന് മൊറാറ്റ രണ്ടാം ഗോൾ നേടി.ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പാണ് യുവന്റസ് മൂന്നാം ഗോൾ നേടുന്നത്.കുലുസെവ്സ്കിയുടെ അസിസ്റ്റിൽ നിന്ന് റാബിയോട്ടാണ് ഗോൾ നേടിയത്.47-ആം മിനിറ്റിൽ ഗോൾകീപ്പറുടെ അസിസ്റ്റിൽ നിന്ന് മൊറാറ്റ തന്റെ രണ്ടാം ഗോളും കണ്ടെത്തിയതോടെ യുവന്റസ് വിജയമുറപ്പിച്ചു.85-ആം മിനുട്ടിൽ ഒർസോളിനി ബോലോഗ്നയുടെ ആശ്വാസഗോൾ കണ്ടെത്തുകയായിരുന്നു.
The Old Lady has lady luck on her side tonight 🎉
— DAZN Canada (@DAZN_CA) May 23, 2021
Juventus have made the Champions League! pic.twitter.com/zY6chmprXX