പരിക്ക്, ബ്രസീൽ ടീമിൽ മാറ്റം വരുത്തി ടിറ്റെ!

ദിവസങ്ങൾക്ക് മുമ്പായിരുന്നു ബ്രസീലിയൻ കോച്ച് ടിറ്റെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീമിനെ പ്രഖ്യാപിച്ചിരുന്നത്. അടുത്ത മാസം നടക്കുന്ന മത്സരത്തിൽ ഇക്വഡോർ, പരാഗ്വ എന്നിവരെയാണ് ബ്രസീൽ നേരിടുന്നത്. ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ ഇടം പിടിച്ച ഏകപുതുമുഖം ഡിഫൻഡർ ലുകാസ് വെരിസ്സിമോയായിരുന്നു.ബെൻഫിക്ക താരമായ ഇദ്ദേഹത്തിനിപ്പോൾ ബ്രസീൽ ടീമിലെ സ്ഥാനം നഷ്ടമായിരിക്കുന്നു. പരിക്ക് മൂലമാണ് വെരിസ്സിമോക്ക് സ്‌ക്വാഡിൽ നിന്നും പുറത്ത് പോവേണ്ടി വന്നത്.

കഴിഞ്ഞ ബുധനാഴ്ച്ച വിറ്റൊറിയക്കെതിരെ നടന്ന മത്സരത്തിലാണ് വെരിസ്സിമോക്ക് മസിൽ ഇഞ്ചുറി പിടിപ്പെട്ടത്. മൂന്ന് മുതൽ നാല് ആഴ്ച്ച വരെ താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ടിറ്റെ മറ്റൊരു താരത്തെ ഉൾപ്പെടുത്തുകയായിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫെലിപ്പെയെയാണ് ടിറ്റെ ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.അഞ്ചാം തവണയാണ് 32-കാരനായ ഫെലിപെ ബ്രസീൽ ടീമിലേക്ക് വിളിക്കപ്പെടുന്നത്. മുഴുവൻ സ്‌ക്വാഡ് താഴെ നൽകുന്നു.

Goalkeepers: Alisson (Liverpool), Ederson (Manchester City) and Weverton (Palmeiras);
Side: Daniel Alves (São Paulo), Danilo (Juventus), Alex Sandro (Juventus) and Renan Lodi (Atlético de Madrid);
Defenders: Éder Militão (Real Madrid), Felipe (Atlético de Madrid), Marquinhos (PSG) and Thiago Silva (Chelsea);
Socks: Casemiro (Real Madrid), Douglas Luiz (Aston Villa), Everton Ribeiro (Flamengo), Fabinho (Liverpool), Fred (Manchester United) and Lucas Paquetá (Lyon);
Strikers: Everton Cebolinha (Benfica), Roberto Firmino (Liverpool), Gabriel Barbosa (Flamengo), Gabriel Jesus (Manchester City), Neymar (PSG), Richarlison (Everton) and Vini Jr (Real Madrid).

Leave a Reply

Your email address will not be published. Required fields are marked *