ക്ലബ്ബിന് തന്നെ ആത്മവിശ്വാസം നഷ്ടപ്പെട്ടു, തുറന്ന് പറഞ്ഞ് കൂമാൻ!

ഈ ലാലിഗയിലെ അവസാന മത്സരത്തിന് എഫ്സി ബാഴ്സലോണ ഇന്ന് കളത്തിലേക്കിറങ്ങുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30-ന് എയ്ബറിനെയാണ് ബാഴ്സ നേരിടുന്നത്. ഒരുപക്ഷെ പരിശീലകൻ കൂമാന്റെ കീഴിലുള്ള അവസാന മത്സരമാവാനും സാധ്യതയുണ്ട്. കൂമാന്റെ സ്ഥാനം തെറിച്ചെക്കുമെന്നുള്ള അഭ്യൂഹങ്ങൾ വളരെ ശക്തമാണ്. ഇത്‌ ശരി വെക്കുന്ന രൂപത്തിലുള്ള പ്രസ്താവനയാണ് കൂമാൻ ഇന്നലെ നടത്തിയത്. സീസണിന്റെ അവസാനത്തിൽ ക്ലബ്ബിനും തനിക്കും ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നാണ് കൂമാൻ അറിയിച്ചത്.ക്ലബ് താനുമായി ആശയവിനിമയം നടത്തുന്നില്ലെന്നും പരിശീലകനും താരങ്ങളും കുറച്ചു കൂടെ ബഹുമാനം അർഹിക്കുന്നവരാണ് എന്നുമാണ് കൂമാൻ തുറന്നു പറഞ്ഞത്. എയ്ബറിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു കൂമാൻ.

” ഈ സീസണിന്റെ അവസാനത്തിൽ എനിക്കും ക്ലബ്ബിനും ആത്മവിശ്വാസം നഷ്ടപ്പെടുകയാണ് ചെയ്തത്.ഞങ്ങൾ ഇതുവരെ എന്റെ ഭാവിയെ കുറിച്ച് സംസാരിച്ചിട്ടില്ല.റിസൾട്ട്‌ കാരണം എന്റെ ഭാവിയെ കുറിച്ച് സംശയങ്ങൾ നിലനിൽക്കുന്നുണ്ട് എന്നറിയാം.കാര്യങ്ങൾ മാറണമെങ്കിൽ മാറ്റങ്ങൾ വേണ്ടി വരുമെന്നുള്ളത് എനിക്കറിയാവുന്ന കാര്യമാണ്.അവർക്ക് മറ്റൊരു പരിശീലകനെയും താരങ്ങളെയും വേണമെങ്കിൽ അങ്ങനെ ആയിക്കോട്ടേ.പക്ഷേ അത്‌ ആശയവിനിമയം ചെയ്യപ്പെടേണ്ടതുണ്ട്.അവർ താരങ്ങളെയും പരിശീലകനേയും കുറച്ചു കൂടെ ബഹുമാനിക്കേണ്ടതുണ്ട്.പലരും കാരണം ചില താരങ്ങൾക്ക് വേദനിക്കുന്നുണ്ട്.ഇതുപോലെയുള്ള ഒരു പെരുമാറ്റമല്ല അവർ അർഹിക്കുന്നത്.പല കാര്യങ്ങളിലും ഇവിടെ വിത്യാസം വരുത്തേണ്ടതുണ്ട് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *