ഗ്രീസ്‌മാൻ-ഫെലിക്സ് സ്വേപ് ഡീൽ? യാഥാർത്ഥ്യമിങ്ങനെ!

കഴിഞ്ഞ ദിവസമായിരുന്നു സ്പാനിഷ് മാധ്യമങ്ങളായ മുണ്ടോ ഡിപോർട്ടിവോയും സ്പോർട്ടും ഒരു സ്വേപ് ഡീലിനുള്ള സാധ്യത പുറത്ത് വിട്ടത്. ബാഴ്സലോണയുടെ സൂപ്പർ താരമായ അന്റോയിൻ ഗ്രീസ്മാന് തന്റെ മുൻ ക്ലബായ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെന്നും അത്ലറ്റിക്കോ താരവുമായി സംസാരിച്ചു എന്നുമായിരുന്നു. തുടർന്ന് ജോവോ ഫെലിക്സിനെ കൈമാറി കൊണ്ട് ഗ്രീസ്‌മാനെ അത്ലറ്റിക്കോ തിരികെയെത്തിച്ചേക്കുമെന്നായിരുന്നു വാർത്ത. എന്നാൽ ഈയൊരു ട്രാൻസ്ഫർ റൂമർ തീർത്തും നിരസിച്ചിരിക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്‌ പ്രസിഡന്റ്‌ എൻറിക്വ സെറേസോ.ഗ്രീസ്മാനെ തിരികെയെത്തിക്കാൻ തങ്ങൾക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ ഫെലിക്സിനെ അതിൽ ഉൾപ്പെടുത്തുന്ന പ്രശ്നമില്ലെന്നുമാണ് ഇദ്ദേഹം തുറന്നു പറഞ്ഞത്.സാമ്പത്തികപ്രശ്നങ്ങൾ കാരണം ബാഴ്സ ഗ്രീസ്മാനെ വിറ്റേക്കുമെന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. മാത്രമല്ല സാമ്പത്തികപ്രശ്നങ്ങൾ അലട്ടുന്ന കാരണം അത്ലറ്റിക്കോ പണം നൽകാൻ തയ്യാറല്ല എന്നും മറിച്ച് ഫെലിക്സിനെ ഉൾപ്പെടുത്തുമെന്നായിരുന്നു മാധ്യമങ്ങളുടെ വ്യാഖ്യാനം. ഈ റിപ്പോർട്ടിനെയാണ് അത്ലറ്റിക്കോ പ്രസിഡന്റ്‌ നേരിട്ട് തള്ളിക്കളഞ്ഞത്.

” ഏത് ടീമിനും ഗ്രീസ്‌മാനെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടാവും.അദ്ദേഹം ഒരു അസാധാരണമായ താരമാണ്. അദ്ദേഹത്തെ തിരികെ എത്തിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.പക്ഷേ ബാഴ്സ അദ്ദേഹത്തെ വിൽക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.അദ്ദേഹം അത്ലറ്റിക്കോ മാഡ്രിഡിന്റെ ഒരു ഹീറോയാണ്.എന്നാൽ ഇവിടെ ഫെലിക്സ് ക്ലബ് വിട്ടു പോകാനുള്ള യാതൊരു സാധ്യതയും നിലനിൽക്കുന്നില്ല.അദ്ദേഹത്തെ അത്ലറ്റിക്കോ കൈവിടില്ല.അദ്ദേഹം ടീമിനോട് ഒന്ന് അഡാപ്റ്റ് ആവാനുണ്ട്. അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറാൻ അദ്ദേഹത്തിന് സാധിക്കും.താരങ്ങൾ യന്ത്രങ്ങൾ അല്ല എന്നോർക്കണം. നല്ല ദിവസങ്ങളും മോശം ദിവസങ്ങളും അവർക്കുണ്ടാവും.ഈ ക്ലബിനൊപ്പം മികച്ച മുഹൂർത്തങ്ങൾ അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട് ” പ്രസിഡന്റ്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *