തോൽവിയുടെ പൂർണ്ണഉത്തരവാദിത്തം ഏറ്റെടുക്കുന്നു : പിർലോ!
ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ എസി മിലാനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങാനായിരുന്നു യുവന്റസിന്റെ വിധി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് യുവന്റസ് മിലാനോട് പരാജയം രുചിച്ചത്. ഇതോടെ യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത ത്രിശങ്കുവിലായി. നിലവിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് യുവന്റസ്. ഇനി അവശേഷിക്കുന്ന ലീഗ് മത്സരങ്ങളിൽ വിജയിച്ചാൽ പോലും യുവന്റസിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ സാധിക്കുമോ എന്നുറപ്പില്ല. ഏതായാലും യുവന്റസിന്റെ ഈ മോശം പ്രകടനത്തിന്റെയും തോൽവിയുടെയും പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ് പരിശീലകനായ ആൻഡ്രിയ പിർലോ.താൻ കരുതിയ പോലെ കാര്യങ്ങൾ പ്രവർത്തിച്ചില്ലെന്നും അതിനാൽ തന്നെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നുമാണ് പിർലോ അറിയിച്ചത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Andrea Pirlo takes full responsibility for the 3-0 defeat to Milan, but also admits he ‘had to adapt’ his original vision to fit the Juventus squad this season https://t.co/kyBu4r1Wdz #Juventus #ACMilan #JuveMilan #SerieA #JuventusMilan #SerieATIM pic.twitter.com/0pji1xLCY5
— footballitalia (@footballitalia) May 9, 2021
” ടീം നല്ല രീതിയിലായിരുന്നു മുന്നോട്ട് പോയികൊണ്ടിരുന്നത്.മത്സരത്തിൽ നല്ല രൂപത്തിൽ സ്റ്റാർട്ട് ചെയ്യാനും സാധിച്ചു.പക്ഷേ ഞങ്ങൾ കരുതിയ പോലെയല്ല കാര്യങ്ങൾ നടന്നത്. അത് തന്നെയാണ് റിസൾട്ടിൽ കണ്ടതും.ഒരു നിർണായകമായ മത്സരത്തിൽ മൂന്ന് ഗോളിന് തോൽക്കുക എന്ന് കേൾക്കുമ്പോൾ തന്നെ അറിയാം പ്ലാൻ ചെയ്ത പോലെ കാര്യങ്ങൾ നടന്നിട്ടില്ല എന്ന്. പക്ഷേ അതെല്ലാം പരിഹരിച്ചു കൊണ്ട് മുന്നോട്ട് പോവേണ്ടതുണ്ട്.മികച്ച താരങ്ങൾ ഉള്ള ഒരു സ്‌ക്വാഡ് തന്നെയാണ് ഞങ്ങളുടെ പക്കലിൽ ഉള്ളത്. പക്ഷേ ചില കാര്യങ്ങൾ വർക്ക് ചെയ്യുന്നില്ല. അത്കൊണ്ട് തന്നെ തോൽവിയുടെ പൂർണ്ണഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു.ടീമിന് അനുയോജ്യമായ രീതിയിലുള്ള മാറ്റങ്ങൾ ഞാൻ വരുത്തേണ്ടിയിരിക്കുന്നു ” പിർലോ പറഞ്ഞു.
#Juve, #Pirlo: "Non mi dimetto. Il mio lavoro va avanti" ⬇️ https://t.co/8Y6b4uBybG
— Tuttosport (@tuttosport) May 9, 2021