ഈ ഇംഗ്ലീഷ് യുവതാരങ്ങൾ ലോകത്തെ ഏറ്റവും മികച്ച കളിക്കാരാവും : മൈക്കൽ ഓവൻ

ഇംഗ്ലീഷ് ക്ലബ്ബുകളായ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയുമാണ് ഇത്തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഈ ടീമുകളുടെ മുന്നേറ്റത്തിൽ ഏറെ പ്രാധാന്യം വഹിച്ച രണ്ട് യുവതാരങ്ങളാണ് ഫിൽ ഫോഡനും മേസൺ മൗണ്ടും. സിറ്റിക്ക് വേണ്ടി ഈ സീസണിലുടനീളം പ്രതിഭാത്തിളക്കത്താൽ മിന്നുന്ന പ്രകടനമാണ് ഫോഡൻ നടത്തിയത്. ചെൽസിക്കായി മേസൺ മൗണ്ടും മികച്ച കളി കെട്ടഴിച്ചു. ഇവർ രണ്ട് പേരും ലോകത്തെ മികച്ച താരങ്ങളായി മാറുമെന്ന പ്രവചനം നടത്തിയിരിക്കുകയാണ് ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം മൈക്കൽ ഓവൻ.

ഓവൻ ബി.ടി സ്പോർട്സിനോട് ഫോഡനെയും മൗണ്ടിനെയും കുറിച്ച് പറഞ്ഞതിങ്ങനെ: “ഇംഗ്ലണ്ടിനായി ഈ സമ്മറിൽ ഇവരുടെ പ്രകടനം കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ഞാൻ. മേസൺ മൗണ്ടും ഫിൽ ഫോഡനും ഭാവിയിൽ ലോകത്തിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരാകുമെന്ന് ഞാൻ കരുതുന്നു. അവർ മികച്ച പ്രതിഭകളാണ്. അവരുടെ വളർച്ച നോക്കിക്കാണുന്നത് ആവേശ കരമായിരിക്കും. മേസൺ മൗണ്ട് മികച്ച താരമാണ്, എന്നാൽ ഫിൽ ഫോഡൻ ഇംഗ്ലണ്ട് കണ്ട എക്കാലത്തെയും മികച്ച മികച്ച താരമാവാൻ കെൽപ്പുള്ളവനാണ്.” മുൻ ഇംഗ്ലീഷ് സൂപ്പർ താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *