സിദാന് തൊടാൻ പോലുമായില്ല, ചരിത്രം കുറിച്ച് ടുഷേൽ!
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ സെമി ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ചെൽസിയോട് പരാജയമേറ്റുവാങ്ങിയത്. ഇതോടെ ഇരുപാദങ്ങളിലുമായി 3-1 ന്റെ തോൽവിയാണ് റയൽ ഏറ്റുവാങ്ങിയത്. അതേസമയം വർഷങ്ങൾക്ക് ശേഷം ചെൽസിയെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കാൻ ടുഷേലിന് കഴിഞ്ഞു. ഇതോടെ പരിശീലകനായ ടുഷേൽ ചരിത്രനേട്ടമാണ് കുറിച്ചത്. തുടർച്ചയായ രണ്ടാം തവണ ടുഷേൽ തന്റെ ടീമിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നത്. കഴിഞ്ഞ തവണ പിഎസ്ജിയെ ഫൈനലിൽ എത്തിക്കാൻ ടുഷേലിന് കഴിഞ്ഞിരുന്നു.
Thomas Tuchel is the first manager to make consecutive Champions League finals with two different clubs 🌟 pic.twitter.com/d9mlAQygEW
— B/R Football (@brfootball) May 5, 2021
ഇതോടെ വ്യത്യസ്ഥ ക്ലബുകളുടെ പരിശീലകനായി കൊണ്ട് തുടർച്ചയായി രണ്ട് തവണ ചാമ്പ്യൻസ് ലീഗ് ഫൈനൽ കണ്ട ചരിത്രത്തിലെ ആദ്യപരിശീലകനാവാൻ തോമസ് ടുഷേലിന് കഴിഞ്ഞു. എന്നാൽ കഴിഞ്ഞ തവണ ലഭിക്കാത്ത കിരീടം ഇത്തവണ ലഭിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. അതേസമയം റയലിന്റെ കാര്യത്തിലും ടുഷേൽ ചരിത്രം കുറിച്ചു.ഇതുവരെ ആറു തവണയാണ് ടുഷേൽ റയലിനെ ചാമ്പ്യൻസ് ലീഗിൽ നേരിട്ടിട്ടുള്ളത്. ഇതിൽ ഒരൊറ്റ മത്സരത്തിൽ പോലും ടുഷേൽ പരാജയപെട്ടിട്ടില്ല. നാല് മത്സരങ്ങളിൽ വിജയിച്ചപ്പോൾ രണ്ടെണ്ണത്തിൽ സമനില വഴങ്ങുകയായിരുന്നു. അതായത് സിദാന് ഇതുവരെ ടുഷേലിനെ കീഴടക്കാൻ സാധിച്ചിട്ടില്ല എന്നർത്ഥം.
ℹ️ Thomas Tuchel making history:
— UEFA Champions League (@ChampionsLeague) May 5, 2021
First manager in competition history to reach the final in consecutive seasons with different clubs 👏
Only manager to face Real Madrid 6 times in the competition without suffering a defeat (W2 D4) 💪#UCL pic.twitter.com/uUPufRQPmy