വീണ്ടും മഹ്റസ് മാജിക്ക്, നെയ്മറും സംഘവും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്!

ആദ്യപാദത്തിലെന്ന പോലെ രണ്ടാം പാദത്തിലും സൂപ്പർ താരം റിയാദ് മെഹ്റസ് മിന്നിതിളങ്ങിയപ്പോൾ നെയ്മർക്കും കൂട്ടർക്കും ചാമ്പ്യൻസ് ലീഗിൽ നിന്നും നടന്നകലേണ്ടി വന്നു. ഇന്നലെ നടന്ന രണ്ടാം പാദ മത്സരത്തിൽ സ്വന്തം മൈതാനത്ത്‌ വെച്ച് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സിറ്റി പിഎസ്ജിയെ തകർത്തു വിട്ടത്.രണ്ട് ഗോളുകളും റിയാദ് മെഹ്റസിന്റെ വകയായിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 4-1 ന്റെ ദയനീയ പരാജയമാണ് പിഎസ്ജിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ഇതോടെ ചാമ്പ്യൻസ് ലീഗ് കിരീടമെന്നത് പിഎസ്ജിക്ക് ഇപ്പോഴും സ്വപ്നമായി അവശേഷിക്കുകയാണ്. അതേസമയം ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്താൻ സിറ്റിക്ക് കഴിഞ്ഞു.

മത്സരത്തിന്റെ 11-ആം മിനുട്ടിൽ തന്നെ ഒരു കൌണ്ടർ അറ്റാക്കിലൂടെ സിറ്റി ആദ്യഗോൾ നേടിയിരുന്നു.ഇതോട് കൂടി പിഎസ്ജിയുടെ പ്രതീക്ഷകൾ അസ്തമിച്ചു തുടങ്ങുകയായിരുന്നു. ഗോളുകൾക്ക് വേണ്ടി പിഎസ്ജി കിണഞ്ഞു ശ്രമിച്ചെങ്കിലും റൂബൻ ഡയസും സ്റ്റോണെസും സിൻചെങ്കോയുമടങ്ങുന്ന സിറ്റി പ്രതിരോധം പിഎസ്ജിയെ താഴിട്ട് പൂട്ടുകയായിരുന്നു. രണ്ടാം പകുതിയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പിഎസ്ജിക്ക് കഴിഞ്ഞില്ല.63-ആം മിനുട്ടിൽ ഫിൽ ഫോഡന്റെ അസിസ്റ്റിൽ നിന്ന് മഹ്റസ് ഒരു ഗോൾ കൂടി നേടിയതോടെ പിഎസ്ജിയുടെ പ്രതീക്ഷകൾക്ക് വിരാമമാവുകയായിരുന്നു.69-ആം മിനുട്ടിൽ സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ റെഡ് കാർഡ് കണ്ട് പുറത്ത് പോയതോട് കൂടി പിഎസ്ജി പൂർണ്ണമായും പരാജയം സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *