ഗ്രീസ്മാന്റെ മിന്നും പ്രകടനം, താരത്തെ പ്രശംസിച്ച് കൂമാൻ!
കഴിഞ്ഞ വിയ്യാറയലിനെതിരെയുള്ള മത്സരത്തിൽ ബാഴ്സ വിജയിച്ചത് 2-1 എന്ന സ്കോറിനായിരുന്നു. മത്സരത്തിൽ രണ്ട് ഗോളുകളും നേടിക്കൊണ്ട് ബാഴ്സയെ രക്ഷിച്ചത് ഗ്രീസ്മാനായിരുന്നു. തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ നേടിക്കൊണ്ട് ഗ്രീസ്മാൻ ഫോമിലേക്ക് ഉയരുകയായിരുന്നു. ഇതോടെ താരത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബാഴ്സ പരിശീലകനായ കൂമാൻ. ഗ്രീസ്മാന് ആത്മവിശ്വാസമില്ലായിരുന്നുവെങ്കിൽ അദ്ദേഹം ആ ഗോൾ നേടില്ലായിരുന്നു എന്നാണ് കൂമാൻ പറഞ്ഞത്. ഗ്രീസ്മാൻ തങ്ങളുടെ പ്രധാനപ്പെട്ട താരമാണെന്നും അദ്ദേഹത്തിന്റെ ആത്മവിശ്വാസം വാനോളം വർധിച്ചിട്ടുണ്ടെന്നും കൂമാൻ കൂട്ടിച്ചേർത്തു. ഗ്രനാഡക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കൂമാൻ.
Koeman praises in-form Griezmann: You don't score that without confidence https://t.co/9iXcbxGppe
— SPORT English (@Sport_EN) April 28, 2021
” എന്നെ സംബന്ധിച്ചിടത്തോളം ഗ്രീസ്മാൻ വളരെ പ്രധാനപ്പെട്ട താരമാണ്.സമ്മറിൽ ഞങ്ങൾ ഇതേകുറിച്ച് സംസാരിച്ചിരുന്നു.നല്ല രീതിയിൽ കളിച്ചിട്ടില്ല എങ്കിൽ ഫോർവേഡുമാർ വിമർശനത്തിന് വിധേയമാവുന്നത് സ്വാഭാവികമാണ്. അതിൽ ഗ്രീസ്മാനും ഉൾപ്പെടും.പക്ഷെ അദ്ദേഹം എപ്പോഴും ടീമിനെ സഹായിക്കുന്ന ഒരു താരമാണ്.നന്നായി കഠിനാധ്വാനം ചെയ്യുന്നുണ്ട്.ഈ സീസണിൽ ഗ്രീസ്മാനെ നിർഭാഗ്യം പിന്തുടർന്നിരുന്നു എന്നുള്ളത് സത്യമാണ്.പക്ഷെ ഇപ്പോൾ അദ്ദേഹം കൂടുതൽ ആത്മവിശ്വാസം കൈവരിച്ചിട്ടുണ്ട്.വിയ്യാറയലിനെതിരെയുള്ള ആദ്യഗോളിലൂടെ അത് അദ്ദേഹം തെളിയിച്ചതാണ്.അദ്ദേഹത്തിന് ആത്മവിശ്വാസം ഇല്ലായിരുന്നുവെങ്കിൽ അത് ഗോളാകുമായിരുന്നില്ല ” കൂമാൻ പറഞ്ഞു.