ബുദ്ധിമുട്ടാണെന്നറിയാം, ആരെയും ഭയക്കുന്നില്ല, സിമയോണി പറയുന്നു!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡിന് കാലിടറിയിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് സെവിയ്യയായിരുന്നു അത്ലറ്റിക്കോയെ പരാജയപ്പെടുത്തിയത്. കിരീടം ലക്ഷ്യം വെക്കുന്ന അത്ലറ്റിക്കോയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു തിരിച്ചടിയാണ്. ബാഴ്സ അടുത്ത മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ ബാഴ്സയും അത്ലറ്റിക്കോയും തമ്മിലുള്ള പോയിന്റ് വിത്യാസം ഒന്നായി ചുരുങ്ങും. ഏതായാലും കിരീടപ്പോരാട്ടം അവസാനം വരെ ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സിമയോണി.എന്നാൽ തങ്ങൾ ആരെയും ഭയപ്പെടുന്നില്ലെന്നും ഭയം കൊണ്ടല്ല തങ്ങൾ പരാജയപ്പെടുന്നത് എന്നുമാണ് സിമയോണി പറഞ്ഞിട്ടുള്ളത്. ഇന്നലത്തെ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗣 "The Spanish league is tough until the end in every title race"https://t.co/LTdlOkDudg pic.twitter.com/PAs3uVWKjj
— MARCA in English (@MARCAinENGLISH) April 4, 2021
” ഒരു പരാജയത്തിന് ശേഷം എന്നിൽ നിന്ന് എന്താണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് എനിക്കറിയില്ല.ഞങ്ങൾക്ക് എങ്ങനെ മുന്നോട്ട് പോവണമെന്നറിയാം. ഞങ്ങൾ ഒന്നിനെയും ഭയപ്പെടുന്നില്ല.ഞങ്ങളുടെ തോൽവികൾ ഭയം കൊണ്ടല്ല സംഭവിക്കുന്നത്.ഞങ്ങൾ ഒരു സ്ട്രോങ്ങ് യൂണിറ്റ് ആണ്.നല്ല രീതിയിൽ ഞങ്ങൾ കളിക്കേണ്ടതുണ്ട്. അല്ലാതെ ഭയം കൊണ്ടല്ല ഇതൊക്കെ സംഭവിക്കുന്നത്.ഒന്നാം സ്ഥാനത്ത് തുടരണമെങ്കിൽ ഞങ്ങൾ നല്ല രീതിയിൽ വർക്ക് ചെയ്യേണ്ടതുണ്ട്.ഞങ്ങൾ മോശം ഫോമിലാണ് എന്നുള്ള കാര്യം ഞങ്ങൾ സമ്മതിക്കുന്നു. പക്ഷെ അടുത്ത മത്സരത്തിൽ മാത്രമാണ് ഇപ്പോൾ ഞങ്ങളുടെ ശ്രദ്ധ.ലാലിഗയിലെ ഓരോ കിരീടപ്പോരാട്ടവും അവസാനം വരെ കടുത്തതും ബുദ്ധിമുട്ടേറിയതുമായിരിക്കും.സാധാരണ രീതിയിൽ രണ്ട് ടീമുകൾ മാത്രമാണ് പോരാടിക്കാറുള്ളത്.ഇപ്പോഴിതാ ഞങ്ങളുമുണ്ട് കിരീടപ്പോരാട്ടത്തിൽ. അതൊരു നല്ല കാര്യമാണ്.സീസണിന്റെ തുടക്കത്തിൽ എങ്ങനെയായിരുന്നുവോ അത്പോലെയാവാൻ ഞങ്ങൾ ഒരു വഴി കണ്ടെത്തേണ്ടതുണ്ട് ” സിമയോണി പറഞ്ഞു.
The title is now @FCBarcelona's to lose 👀
— MARCA in English (@MARCAinENGLISH) April 4, 2021
👉 https://t.co/ulVOO263aK pic.twitter.com/JpI4emRug3