ഫ്രീ ഏജന്റായി നഷ്ടപ്പെടുത്താനാവില്ല, എംബാപ്പെയുടെ വിലകുറക്കാൻ പിഎസ്ജി തയ്യാർ!
2022-ലാണ് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുക. താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല. അത്ര മാത്രമല്ല പിഎസ്ജിയിൽ അസംതൃപ്തനായി തുടങ്ങിയിട്ടുണ്ട് എന്ന വാർത്തകളും സജീവമാണ്. കഴിഞ്ഞ ഫ്രാൻസിന്റെ മത്സരത്തിന് ശേഷം തന്റെ വിമർശകർക്കെതിരെ എംബാപ്പെ പ്രതികരിച്ചിരുന്നു. പിഎസ്ജിയിൽ താരം താരം സന്തോഷവാനല്ല എന്ന് തന്നെയാണ് എംബാപ്പെയുടെ വാക്കുകളിൽ നിന്നും വ്യക്തമാവുന്നത്. അത്കൊണ്ട് തന്നെ താരം പിഎസ്ജി വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാനുള്ളസാധ്യത വളരെ കൂടുതലാണ് എന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ.അത്കൊണ്ട് തന്നെ പിഎസ്ജി ഒരല്പം കരുതൽ താരത്തിന്റെ കാര്യത്തിൽ കാണിക്കുന്നുണ്ട്.
PSG ready to drop Mbappé fee to €150m. https://t.co/CfcWkQYulH pic.twitter.com/AClzK9zEUo
— AS English (@English_AS) April 1, 2021
185 മില്യൺ യൂറോക്കായിരുന്നു താരത്തെ മൊണോക്കോയിൽ നിന്നും പിഎസ്ജി റാഞ്ചിയിരുന്നത്. അത്കൊണ്ട് തന്നെ ഇതിനോട് കിടപിടിക്കുന്ന ഒരു തുകക്ക് എംബാപ്പെയെ വിൽക്കാമെന്നായിരുന്നു പിഎസ്ജിയുടെ നിലപാട്. എന്നാൽ ഈ നിലപാട് പിഎസ്ജി ഇപ്പോൾ ഒരല്പം മയപ്പെടുത്തിയിട്ടുണ്ട്.താരത്തിന്റെ 150 മില്യൺ യൂറോയാക്കി കുറക്കാൻ പിഎസ്ജി തീരുമാനിച്ചിട്ടുണ്ട്. എന്തെന്നാൽ 2022-ലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എംബാപ്പെയെ ഫ്രീ ഏജന്റായി കൊണ്ട് നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണിത്. താരം കരാർ പുതുക്കുന്നില്ല എങ്കിൽ ഈയൊരു വിലക്ക് റയലിനോ മറ്റേതെങ്കിലും ക്ലബിനോ ഈ സമ്മറിൽ താരത്തെ വിൽക്കാൻ പിഎസ്ജി തയ്യാറാണ് എന്നർത്ഥം.
Real Madrid have some BIG games coming up:
— Goal News (@GoalNews) April 1, 2021
April 6 | Liverpool
April 10 | Barcelona
April 14 | Liverpool
🤕