യുണൈറ്റഡിൽ പരിഹാസശരങ്ങളേറ്റതാണ് ക്രിസ്റ്റ്യാനോയുടെ വിജയരഹസ്യം,വെളിപ്പെടുത്തലുമായി മുൻതാരം!
മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ സമയത്ത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വളരെ വലിയ തോതിൽ പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നുവെന്ന് മുൻ സഹതാരത്തിന്റെ വെളിപ്പെടുത്തൽ.മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുന്നേറ്റനിരതാരമായ മാഡ്സ് ടിം ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.എന്നാൽ സഹതാരങ്ങളിൽ നിന്നേറ്റ ഈ പരിഹാസങ്ങൾ റൊണാൾഡോക്ക് ഒരു എക്സ്ട്രാ മോട്ടിവേഷനായി മാറുകയും ഇത് അദ്ദേഹത്തിന്റെ വിജയത്തിന് കാരണമായി എന്നുമാണ് അദ്ദേഹം പറയുന്നത്.തന്റെ റെഡ് ഡെവിൾ എന്ന പുസ്തകത്തിലാണ് മാഡ്സ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് ഇപ്രകാരം കുറിച്ചിരിക്കുന്നത്.
🗣 "The special thing about Cristiano Ronaldo was that he immediately took the fight against the hierarchy. And he won it"https://t.co/PvaAZDkqwf pic.twitter.com/ty6ME1nTg7
— MARCA in English (@MARCAinENGLISH) March 30, 2021
” റൊണാൾഡോ ഒരു അസാധാരണമായ ഫുട്ബോളറും വ്യക്തിയുമായിരുന്നു.എന്നെ പോലെ തന്നെ, ക്ലബ്ബിലേക്ക് വന്ന സമയത്ത് അദ്ദേഹത്തിന് ഒരുപാട് പരിഹാസങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.അദ്ദേഹത്തിന്റെ ഹെയർസ്റ്റൈലിനും അത്പോലെ തന്നെ പരിശീലകനെ ഇമ്പ്രസ് ചെയ്യിക്കാൻ വേണ്ടിയുള്ള അക്രോബാറ്റിക്ക് ശ്രമങ്ങൾക്കുമൊക്കെ അദ്ദേഹം ഒരുപാട് പരിഹാസങ്ങൾ നേരിടേണ്ടി വന്നു.ഗാരി നെവില്ലെയും സോൾഷ്യാറുമൊക്കെ ഉച്ചത്തിൽ അദ്ദേഹത്തോട് ഓരോ കാര്യങ്ങളും കൽപ്പിക്കുമായിരുന്നു.പക്ഷെ ക്രിസ്റ്റ്യാനോയുടെ പ്രത്യേകത എന്തെന്നാൽ അദ്ദേഹം അതൊരു സ്പെഷ്യൽ മോട്ടിവേഷനാക്കി.ഈയൊരു ഹൈറാർക്കെതിരെ അദ്ദേഹം ഉടനെ തന്നെ പോരാടി.ഈയൊരു വിമർശനങ്ങൾ അദ്ദേഹത്തിന്റെ വിജയരഹസ്യമായി മാറി.മറ്റുള്ളവരിൽ നിന്നും അദ്ദേഹം തികച്ചും വ്യത്യസ്തമാണ് ” മാഡ്സ് കുറിച്ചു.
🗣 "The special thing about Cristiano Ronaldo was that he immediately took the fight against the hierarchy. And he won it"https://t.co/PvaAZDkqwf pic.twitter.com/ty6ME1nTg7
— MARCA in English (@MARCAinENGLISH) March 30, 2021