പെഡ്രി പരിശീലനത്തിനെത്തി, അത്ഭുതം സംഭവിച്ചുവെന്ന് കൂമാൻ!
ലാലിഗയിൽ സെവിയ്യക്കെതിരെ നടന്ന മത്സരത്തിലായിരുന്നു ബാഴ്സ യുവതാരം പെഡ്രിക്ക് പരിക്കേറ്റത്. ലെഫ്റ്റ് കാഫിനായിരുന്നു താരത്തിന് പരിക്ക് പറ്റിയത്. തുടർന്ന് താരത്തെ പിൻവലിക്കുകയും പരിക്ക് ബാഴ്സ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. താരം കുറച്ചു ദിവസത്തേക്ക് പുറത്തിരിക്കേണ്ടി വരുമെന്നാണ് ബാഴ്സ പ്രതീക്ഷിച്ചിരുന്നുവെങ്കിലും താരം ഉടൻ തന്നെ പരിശീലനത്തിന് മടങ്ങിയെത്തുകയായിരുന്നു. താരത്തിന്റെ തിരിച്ചു വരവ് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് കൂമാൻ ഇതേകുറിച്ച് പ്രസ്താവിച്ചത്.താരത്തിന് ഇപ്പോൾ അസ്വസ്ഥതകൾ ഒന്നും തന്നെയില്ലെന്നും അത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും കൂമാൻ കൂട്ടിച്ചേർത്തു.
Pedri is back in training after making a miraculous recovery from injury 😲
— Goal India (@Goal_India) March 2, 2021
🗣 Ronald Koeman: "There are things that cannot be explained.
"Yesterday afternoon I was surprised. He did individual training and today he had no problems." pic.twitter.com/wrQVjtPvW8
” പെഡ്രിയുടെ കാര്യം എനിക്കിപ്പോൾ വിശദീകരിക്കാൻ കഴിയാത്തതാണ്.ഇന്നലെ ഉച്ചക്ക് ശേഷം അദ്ദേഹം വ്യക്തിഗത പരിശീലനങ്ങൾ നടത്തുകയായിരുന്നു. അതെന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു.ഇന്ന് അദ്ദേഹത്തിന് ഒരു പ്രശ്നങ്ങളുമില്ല ” കൂമാൻ പത്രസമ്മേളനത്തിൽ പറഞ്ഞു. കോപ്പ ഡെൽ റേ സെമിയിലെ രണ്ടാം പാദ മത്സരത്തിൽ സെവിയ്യയെയാണ് ബാഴ്സ നേരിടുന്നത്. ഈ മത്സരത്തിൽ പെഡ്രി കളിക്കാൻ സാധ്യത കുറവാണ്. ആദ്യപാദത്തിൽ സെവിയ്യയോട് ബാഴ്സ പരാജയപ്പെട്ടിരുന്നു.
🎙| Koeman: “Pedri no longer feels discomfort in his leg, it surprised me too. We’ll see after training if he can be on the list for tomorrow.” pic.twitter.com/Y6kaS2O3Tg
— BarçaTimes (@BarcaTimes) March 2, 2021