സിരിഎ പുനരാരംഭിക്കണമോ? ടീമുകളുടെ തീരുമാനം ഇതാണ്
സിരി എ ഈ സീസൺ പൂർത്തിയാക്കണമെന്ന് ലീഗിലെ ഇരുപത് ടീമുകളും ചേർന്ന് ഏകപക്ഷീയമായി തീരുമാനമെടുത്തു. തുടക്കത്തിൽ പതിനെട്ടു ടീമുകൾ മാത്രമായിരുന്നു ഇതിന് അനുകൂലമായി നിന്നിരുന്നത്. ബ്രെസിയയും ടോറിനോയും എതിർത്തു നിന്നെങ്കിലും പിന്നീട് ഇവർ ഇതിനോട് യോജിക്കുകയായിരുന്നു. ലീഗിലെ ടീമുകളുടെ എല്ലാവരുടെയും ഒരു അടിയന്തരമീറ്റിംഗ് സംഘടിപ്പിച്ചാണ് ഇത്തരത്തിലൊരു തീരുമാനം ഇവർ കൈകൊണ്ടത്. മാത്രമല്ല ടിവി റൈറ്റ്സുകളെ പറ്റിയും മീറ്റിംഗ് ചർച്ച ചെയ്തു. സ്കൈ, Dazn, img എന്നീ ചാനലുകളുമായി ഉള്ള പ്രശ്നങ്ങളാണ് ചർച്ച ചെയ്തത്.
അതേ സമയം ഗവണ്മെന്റിന്റെ നിർദേശങ്ങൾ മുഴുവനായി പാലിച്ചില്ലെങ്കിൽ സിരി എ ഉപേക്ഷിക്കേണ്ടി വരുമെന്ന് ഗവണ്മെന്റ് അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. താരങ്ങളുടെയും പരിശീലകരുടെയും സുരക്ഷക്ക് ആവിശ്യമായ ആരോഗ്യപ്രോട്ടോകോൾ നിർബന്ധമായും പാലിക്കണമെന്ന് ഗവണ്മെന്റ് നിഷ്കർഷിച്ചിരുന്നു. അതേ സമയം ബോലോഗ്‌ന, പാർമ, സ്പാൽ, സാസുവോളോ എന്നിവർക്ക് മെയ് നാല് മുതൽ പരിശീലനം നടത്താൻ അനുമതി ലഭിച്ചു.