ലെങ്ലെറ്റ്‌ കാര്യങ്ങളെ വളരെയധികം പേഴ്സണലായി എടുക്കുന്നു : കൂമാൻ!

കഴിഞ്ഞ മത്സരത്തിൽ എഫ്സി ബാഴ്സലോണ കാഡിസിനോട് സമനില വഴങ്ങിയിരുന്നു. മത്സരത്തിൽ ലെങ്ലെറ്റ്‌ ആയിരുന്നു പെനാൽറ്റി വഴങ്ങിയിരുന്നത്. ഇതിന് മുമ്പും ലെങ്ലെറ്റ്‌ പെനാൽറ്റി വഴങ്ങിയിരുന്നു. ഇത് സംബന്ധിച്ച് താൻ ലെങ്ലെറ്റിനോട് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം ഇത് വളരെ ഗൗരവരൂപത്തിലും പേഴ്‌സണലായിട്ടും എടുത്തിരിക്കുന്നു എന്നുമാണ് കൂമാൻ വ്യക്തമാക്കിയത്. ഇന്ന് എൽചെക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കൂമാൻ. അന്നത്തെ സമനില തന്റെ പിഴവ് മാത്രമാണ് എന്നാണ് ലെങ്ലെറ്റ് കരുതുന്നതെന്നും ലെങ്ലെറ്റ്‌ ഇനിയും മെച്ചപ്പെടാനുണ്ട് എന്നുമാണ് കൂമാൻ വ്യക്തമാക്കിയത്.

” ഇന്ന് രാവിലെ ഞാൻ ലെങ്ലെറ്റുമായി സംസാരിച്ചിരുന്നു. അദ്ദേഹം വളരെ സീരിയസാണ്.അദ്ദേഹം നല്ലൊരു പ്രൊഫഷണലാണ്.വളരെയധികം പേഴ്സണലായിട്ടാണ് അദ്ദേഹം ഈ വിഷയം എടുത്തിട്ടുള്ളത്.അദ്ദേഹത്തിന് കുറച്ചു കൂടെ നന്നായി കളിക്കാമായിരുന്നു എന്നത് ശരിയാണ്. പക്ഷെ ഞങ്ങൾ വേറെയും ഒരു പിഴവുകൾ വരുത്തിയിട്ടുണ്ട്.മറ്റുള്ള താരങ്ങളും അറ്റാക്കിങ്ങിലും പിഴവുകൾ വരുത്തിയിട്ടുണ്ട്.2-0 എന്ന സ്‌കോറിൽ ആയിരുന്നുവെങ്കിൽ അത് അത്ര നിർണായകമാവുമായിരുന്നില്ല.അദ്ദേഹം ഇപ്പോഴും കരുതുന്നത് പിഴവ് മുഴുവൻ തന്റേത് മാത്രമാണ് എന്നാണ്.ഏതായാലും മറ്റുള്ള താരങ്ങളെ പോലെ ലെങ്ലെറ്റും പുരോഗതി കൈവയിരിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *