നിരവധി സൂപ്പർ താരങ്ങൾ പുറത്ത്, റയലിന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചു!

നാളെ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ റയൽ മാഡ്രിഡിന്റെ എതിരാളികൾ അറ്റലാന്റയാണ്.നാളെ രാത്രി ഇന്ത്യൻ സമയം 1:30-ന് അറ്റലാന്റയുടെ മൈതാനത്ത്‌ വെച്ചാണ് ഈ ആദ്യപാദം പ്രീ ക്വാർട്ടർ മത്സരം അരങ്ങേറുക. എന്നാൽ ഈ മത്സരത്തിനൊരുങ്ങുന്ന റയൽ മാഡ്രിഡിന് കാര്യങ്ങൾ അത്ര ശുഭകരമല്ല. നിരവധി സൂപ്പർ താരങ്ങളാണ് പരിക്ക് മൂലം പുറത്തിരിക്കുന്നത്. റയൽ മാഡ്രിഡിന്റെ കുന്തമുനകളായ കാർവഹൽ, മിലിറ്റാവോ,റാമോസ്, മാഴ്‌സെലോ,ഓഡ്രിയോസോള, വാൽവെർദേ,ഹസാർഡ്, ബെൻസിമ, റോഡ്രിഗോ എന്നിവരെല്ലാവരും പുറത്താണ്.

ഈ താരങ്ങളുടെ അഭാവത്തിലും പരിശീലകൻ സിദാൻ മത്സരത്തിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടുണ്ട്.19 അംഗ സ്‌ക്വാഡ് ആണ് സിദാൻ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.ഫസ്റ്റ് ടീം അംഗങ്ങൾ ഇല്ലാത്തതിനാൽ യൂത്ത്‌ ടീമായ കസിയ്യയിൽ നിന്നും അഞ്ച് പേരെ സിദാൻ പരിഗണിച്ചിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ സ്‌ക്വാഡ് ഇങ്ങനെയാണ്.

ഗോൾകീപ്പർമാർ : കോർട്ടുവ, ലുനിൻ, ആൽടുബെ

ഡിഫൻഡർമാർ : വരാനെ, നാച്ചോ, ഫെർലാൻഡ് മെന്റി,ചസ്റ്റ്, മിഗേൽ,

മിഡ്‌ഫീൽഡേഴ്സ്‌ : ക്രൂസ്‌,മോഡ്രിച്ച്, കാസമിറോ,ഇസ്കോ,അരിബാസ്‌,ബ്ലാങ്കോ

സ്‌ട്രൈക്കർമാർ : അസെൻസിയോ, ലുകാസ് വാസ്‌ക്കസ്,വിനീഷ്യസ്, മരിയാനോ, ഹ്യൂഗോ ഡ്യൂറോ

Leave a Reply

Your email address will not be published. Required fields are marked *