അത്ലെറ്റിക്കോയുടെ തോൽവി, ബാഴ്സയുടെ സമനില, ലാലിഗയിൽ പോരാട്ടം കടുപ്പിക്കുക ഈ മത്സരങ്ങൾ!
ലാലിഗയിൽ കിരീടസാധ്യതകൾ ചാഞ്ഞും ചെരിഞ്ഞും നിൽക്കുകയാണിപ്പോൾ. അപരാജിത കുതിപ്പ് തുടർന്നിരുന്ന അത്ലെറ്റിക്കോ മാഡ്രിഡിന് ഇപ്പോൾ കാലിടറുന്ന കാഴ്ച്ചയാണ് കാണാനാവുക.അവസാനമായി കളിച്ച നാല് മത്സരങ്ങളിൽ ഒന്ന് മാത്രമാണ് സിമിയോണിയുടെ സംഘം വിജയിച്ചു കയറിയത്. കഴിഞ്ഞ മത്സരത്തിൽ അവർ ലെവാന്റെയോട് പരാജയപ്പെടുകയും ചെയ്തു. അതേസമയം ബാഴ്സയാവട്ടെ കാഡിസിനോട് സമനില വഴങ്ങിയപ്പോൾ റയൽ വല്ലഡോലിഡിനെ ഒരു ഗോളിന് തോൽപ്പിച്ചു. ഇവർക്ക് പിറകിലായി സെവിയ്യയുമുണ്ട് കിരീടപ്പോരാട്ടത്തിൽ.നിലവിൽ 23 മത്സരങ്ങളിൽ നിന്ന് 55 പോയിന്റാണ് അത്ലെറ്റിക്കോക്കുള്ളത്.24 മത്സരങ്ങളിൽ നിന്ന് 52 പോയിന്റാണ് റയലിനുള്ളത്.23 മത്സരങ്ങളിൽ നിന്ന് 47 പോയിന്റാണ് ബാഴ്സക്കുള്ളത്.നാലാം സ്ഥാനത്തുള്ള സെവിയ്യക്ക് 22 മത്സരങ്ങളിൽ നിന്ന് 45 പോയിന്റുണ്ട്. ചുരുക്കത്തിൽ ഇനി വരുന്ന മത്സരങ്ങൾ എല്ലാം തന്നെ ഈ നാല് ടീമുകൾക്കും അതിനിർണായകമാണ്. തോൽവിയോ സമനിലയോ പോയിന്റ് ടേബിളിൽ അവരെ പിന്നോട്ടടിപ്പിച്ചേക്കും.
LaLiga wide open after Barça, Atleti and Real Madrid weekend results.
— AS English (@English_AS) February 21, 2021
A look at the key games that could decide the outcome of the 2020/21 title.#Atleti #RMCF #FCBarcelona #SevillaFC https://t.co/RLCanWkQft
ഇനി ഈ നാല് ടീമുകളുടെയും വിധി നിർണയിക്കുന്ന പ്രധാനമത്സരങ്ങൾ ഇവയൊക്കെയാണ്. ഇവയെ അതിജീവിക്കുന്നവർക്ക് കിരീടസാധ്യതനിലനിർത്താമെന്നർത്ഥം.
Barcelona-Elche: Feb 24 (postponed game).
Sevilla-Barcelona: Feb 27.
Atlético de Madrid-Real Madrid: March 7.
Atlético-Athletic: March 10 (postponed game).
Sevilla-Elche: March 17 (postponed game).
Sevilla-Atlético de Madrid: April 4.
Real Madrid-Barcelona: April 11.
Barcelona-Atlético de Madrid: May 9.
Real Madrid-Sevilla: May 9.
Atletico Madrid have 🖐 players out as they travel to face @ChelseaFC https://t.co/piBnqagRJ3 pic.twitter.com/3xQKA5YIks
— MARCA in English (@MARCAinENGLISH) February 21, 2021