ബാഴ്സയുടെ പരിശീലകനായേക്കും, സൂചനകളുമായി സാവി!
മുൻ ബാഴ്സ ഇതിഹാസതാരവും നിലവിൽ അൽ സാദ് പരിശീലകനുമായ സാവിയെ ബാഴ്സയുടെ പരിശീലാകനാക്കണമെന്ന ആവിശ്യം ഒരു വിഭാഗം ബാഴ്സ ആരാധകർക്കിടയിൽ ശക്തമാണ്. ബാഴ്സ കോച്ച് ആയിരുന്ന വാൽവെർദേയെ പുറത്താക്കിയ സമയത്ത് സാവിക്ക് വേണ്ടി മുറവിളി ഉയർന്നുവെങ്കിലും അത് നടക്കാതെ പോവുകയായിരുന്നു. സെറ്റിയനെ സമയത്ത് സാവി തന്നെ ഒഴിഞ്ഞു മാറുകയായിരുന്നു. ശരിയായ സമയം വന്നെത്തിയിട്ടില്ല എന്നായിരുന്നു ഇതിന് കാരണമായി സാവി പറഞ്ഞത്.എന്നാൽ ബാഴ്സയുടെ പരിശീലകനായേക്കുമെന്നുള്ള സൂചനകൾ ഒരിക്കൽ കൂടി നൽകിയിരിക്കുകയാണ് സാവി. എല്ലാവരും താൻ ബാഴ്സയുടെ പരിശീലകനാവുന്നത് കാണുന്നുണ്ടെന്നും പരിശീലകനായി മടങ്ങിയെത്താൻ സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സാവി കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസം ഫിഫക്ക് നൽകിയ അഭിമുഖത്തിലാണ് സാവി ഇതേക്കുറിച്ച് സംസാരിച്ചത്.
Xavi admits he wants to return to Barcelona – but is NOT looking to oust current boss Ronald Koeman https://t.co/UcwsIhFipl
— MailOnline Sport (@MailSport) February 18, 2021
” ഒരു ദിവസം ഞാൻ ബാഴ്സയുടെ പരിശീലകനാവുമെന്നുള്ളത് എല്ലാവരും കാണുന്ന ഒരു കാര്യമാണ്. ഞാൻ ബാഴ്സയെ ഒരുപാട് ബഹുമാനിക്കുന്നു. നിലവിലെ പരിശീലകനായ കൂമാനെയും ഞാൻ ബഹുമാനിക്കുന്നു.പക്ഷെ പരിശീലകനായി കൊണ്ട് ബാഴ്സയിൽ തിരിച്ചെത്താനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ഞാൻ അത് ഒളിച്ചു വെക്കുന്നില്ല.പക്ഷെ ഇപ്പോഴത്തെ മാനേജ്മെന്റിനെ ഞാൻ ബഹുമാനിക്കുന്നു. അവർ കോമ്പിറ്റീഷനിന്റെ ഇടയിലാണുള്ളത്.അവർക്ക് എല്ലാ വിധ ആശംസകളും ഞാൻ നേരുന്നു. അടുത്തമാസം ബാഴ്സയുടെ പ്രസിഡണ്ടായി ആരാണ് വരുന്നതെന്ന് നമുക്ക് നോക്കിക്കാണാം. എന്തൊക്കെയായാലും ബാഴ്സയുടെ പരിശീലകനാവുക എന്നുള്ളത് ഒരു സ്വപ്നമാണ്. അതിൽ ഒരു സംശയവുമില്ല ” സാവി പറഞ്ഞു.
Xavi reveals dream to manage Barcelona as pressure mounts on Ronald Koeman https://t.co/dvT62x8VJ3
— The Sun Football ⚽ (@TheSunFootball) February 18, 2021