ഗോളടിച്ചു കൂട്ടി, അത്ലെറ്റിക്കോയിൽ നിന്നും പണം വാരി സുവാരസ്!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണയുടെ സൂപ്പർതാരമായിരുന്ന ലൂയിസ് സുവാരസ് അത്ലേറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയത്. കഴിഞ്ഞ സീസണിൽ ഒരല്പം നിറം മങ്ങിപ്പോയി എന്ന കാരണത്താലായിരുന്നു ബാഴ്സ താരത്തെ കൈവിട്ടത്. എന്നാൽ എതിരാളികളായ അത്ലെറ്റിക്കോ മാഡ്രിഡ് ഈ സന്ദർഭം ശരിക്കുമപയോഗിച്ചു.താരമിപ്പോൾ അത്ലെറ്റിക്കോക്ക് വേണ്ടി ഗോളടിച്ചു കൂട്ടുകയാണ്.ഈ ലാലിഗയിൽ പതിനേഴ് മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ താരം നേടിക്കഴിഞ്ഞു.കഴിഞ്ഞ നാലു മത്സരങ്ങളിൽ നിന്ന് മാത്രം ഏഴ് ഗോളുകളാണ് താരം നേടിയത്.ഇപ്പോഴിതാ ഈ ഗോളടിച്ചു കൂട്ടിയത് വഴി പണം വാരിയിരിക്കുകയാണ് സുവാരസ്.
Luis Suárez is cashing in on Atlético Madrid contract clauses ⚽️🔝💰#LaLigaSantander https://t.co/UvvctyXMzv
— AS English (@English_AS) February 10, 2021
ഈ ലീഗിൽ പതിനഞ്ച് ഗോളുകൾ പൂർത്തിയാക്കിയതോടെ ഒരു മില്യൺ യൂറോ ബോണസായി സുവാരസിന് ലഭിച്ചേക്കും. താരത്തിന്റെ കരാറിൽ രേഖപ്പെടുത്തിയിട്ടുള്ള ബോണസാണ് ഇത്. മാത്രമല്ല, ഇരുപത് ഗോളുകൾ ഈ ലീഗിൽ പൂർത്തിയാക്കിയാൽ താരത്തിന് ഒരു മില്യൺ യൂറോ കൂടി ലഭിക്കും. ഇനി നാലു ഗോളുകൾ നേടിയാൽ ഈ ബോണസും സ്വന്തമാക്കാൻ സുവാരസിന് കഴിയും. മുമ്പ് ബാഴ്സയിൽ നിന്നും ലഭിച്ചയത്ര സാലറിയൊന്നും ഇവിടെ നിന്നും ലഭിക്കുന്നില്ലെങ്കിലും ഇത്തരത്തിലുള്ള ബോണസുകൾ വഴി സുവാരസ് ആ വിടവ് നികത്തുന്നുണ്ട്.
Luis Suarez's contract clauses see in-form Atletico Madrid star cash inhttps://t.co/LmMBmZbJBd
— Mirror Football (@MirrorFootball) February 11, 2021