അത് പെനാൽറ്റി, VAR ഉപയോഗിക്കാത്തതിനെതിരെ വീണ്ടും വിമർശനവുമായി കൂമാൻ!

ഇന്നലെ കോപ്പ ഡെൽ റേയിൽ നടന്ന സെമി ഫൈനൽ ആദ്യപാദ പോരാട്ടത്തിൽ എഫ്സി ബാഴ്സലോണ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സെവിയ്യയോട് പരാജയപ്പെട്ടത്. ഇതോടെ സ്വന്തം മൈതാനമായ ക്യാമ്പ് നൗവിൽ വെച്ച് നടക്കുന്ന മത്സരം ബാഴ്സയെ സംബന്ധിച്ചെടുത്തോളം വളരെ നിർണായകമാണ്. രണ്ടോ അതിലധികമോ ഗോളുകൾക്ക് വിജയിച്ചാൽ മാത്രമേ ബാഴ്‌സക്ക് പ്രതീക്ഷകൾ നിലനിൽക്കുന്നുള്ളൂ.ഇപ്പോഴിതാ മത്സരത്തിലെ റഫറിയിങ്ങിനെതിരെ വിമർശനമുന്നയിച്ചിരിക്കുകയാണ് ബാഴ്‌സ പരിശീലകൻ കൂമാൻ. തങ്ങൾക്ക് അനുകൂലമായി ലഭിക്കേണ്ട പെനാൽറ്റി നൽകാത്തതാണ് കൂമാനെ രോഷാകുലനാക്കിയത്.മത്സരത്തിൽ ജോർദി ആൽബയെ സെവിയ്യ താരം ഫൗൾ ചെയ്തതിന് റഫറി ഫ്രീകിക്ക് ആണ് നൽകിയത്. ഇത് VAR പരിശോധിച്ചിരുന്നുവെങ്കിൽ പെനാൽറ്റി ലഭിക്കുമായിരുന്നു എന്നാണ് കൂമാന്റെ അവകാശവാദം.

” റഫറിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. പക്ഷെ മത്സരം വീക്ഷിച്ച എല്ലാവരും എന്നോട് പറഞ്ഞത് അത് പെനാൽറ്റിയാണ് എന്നാണ്.ബാഴ്‌സയിൽ നിന്നുള്ളവർ മാത്രമല്ല, അല്ലാത്തവരും അത് പെനാൽറ്റിയാണ് എന്നാണ് പറഞ്ഞത്.അത് കൊണ്ട് തന്നെ അത് പെനാൽറ്റിയാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.എന്താണ് സംഭവിച്ചത് എന്നെനിക്കറിയില്ല.എന്ത്‌കൊണ്ടാണ് VAR ഉപയോഗിക്കാത്തത് എന്നും എനിക്ക് മനസ്സിലാവുന്നില്ല.സെവിയ്യ ഒരുപാട് ഫൗളുകൾ നടത്തിയിരുന്നു.ബുദ്ധിപരമായ ഫൗളുകൾ ആയിരുന്നു അത്. പലതും കാർഡുകൾ അർഹിച്ചിരുന്നു.പക്ഷെ അവർ നന്നായി പ്രതിരോധിച്ചു.മികച്ച സ്‌ക്വാഡ് ഉള്ള ഒരു വലിയ ടീമാണ് അവർ ” കൂമാൻ മത്സരശേഷം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *