കൂമാനോട് നാണമുണ്ടോയെന്ന് ലിയോൺ പരിശീലകൻ!
സൂപ്പർ താരം ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട് പിഎസ്‌ജി അധികൃതരും താരങ്ങളും നടത്തുന്ന പ്രസ്താവനകൾക്കെതിരെ ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാൻ രൂക്ഷവിമർശനമുയർത്തിയിരുന്നു. ഒരല്പം ബഹുമാനം കാണിക്കൂ എന്നായിരുന്നു കൂമാൻ ഇതിനോട് പ്രതികരിച്ചിരുന്നത്. എന്നാൽ ഈ വിഷയത്തിലേക്ക് രംഗപ്രവേശനം ചെയ്തിരിക്കുകയാണ് ലിയോൺ പരിശീലകനായ റൂഡി ഗാർഷ്യ. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലിയോൺ താരം മെംഫിസ് ഡീപേയെ കുറിച്ച് കൂമാൻ പരസ്യപ്രസ്താവനകൾ നടത്തിയിരുന്നു.ഇത് ബന്ധപ്പെടുത്തി കൊണ്ടാണ് റൂഡി ഗാർഷ്യ കൂമാനെതിരെ രൂക്ഷവിമർശനമുയർത്തിയത്. കൂമാനോട് നാണമുണ്ടോയെന്ന ചോദ്യമുയർത്തിയ ഗാർഷ്യ അന്ന് ഇതൊന്നും കണ്ടില്ലെന്നും ആരോപിച്ചു.
Koeman has been dismissive of Rudi Garcia's recent accusations 🤷♂️https://t.co/YZoIVzSdqO pic.twitter.com/KhFemZbrdI
— MARCA in English (@MARCAinENGLISH) February 9, 2021
” പിഎസ്ജി- ബാഴ്‌സലോണ മത്സരം നടക്കുന്നതിന് മുന്നേ പിഎസ്ജി അധികൃതർ മെസ്സിയെ കുറിച്ച് സംസാരിക്കുന്നതിനെതിരെ കൂമാൻ നടത്തിയ പ്രസ്താവനകൾ ഞാൻ വായിച്ചു.അദ്ദേഹത്തിന് നാണമുണ്ടോ? കഴിഞ്ഞ ട്രാൻസ്ഫർ മാർക്കറ്റ് ക്ലോസ് ചെയ്തിട്ട് പോലും ലിയോൺ താരം മെംഫിസ് ഡീപേയെ കുറിച്ച് സംസാരിച്ച വ്യക്തിയാണ് അദ്ദേഹം.അന്ന് ഇതൊന്നും കണ്ടില്ലല്ലോ? ” റൂഡി ഗാർഷ്യ ബീയിൻ സ്പോർട്സിനോട് പറഞ്ഞു. കൂമാൻ ബാഴ്സയുടെ പരിശീലകനായി സ്ഥാനമേറ്റെടുത്ത ശേഷം നോട്ടമിട്ട പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു മെംഫിസ് ഡീപേ. എന്നാൽ ഇയോൺ താരത്തെ വിട്ടുനൽകാൻ തയ്യാറാകാതിരിക്കുകയായിരുന്നു.
🗣️Garcia : "Koeman ne s’est pas gêné, même après le mercato estival, pour reparler d'une venue de Depay. Cela s’appelle l’arroseur arrosé."
— Goal France 🇫🇷 (@GoalFrance) February 9, 2021
La réponse de Koeman : 🗣️"S'ils veulent parler de Messi et de son avenir, laissez-les parler. Le coach de l'OL aime beaucoup la presse."👀 pic.twitter.com/DXDqda7SNo