പകരക്കാരനായി നേടിയ ഗോളുകൾ, മെസ്സി ആ അപൂർവറെക്കോർഡിനരികെ!
കഴിഞ്ഞ ലാലിഗ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണ റയൽ ബെറ്റിസിനെ കീഴടക്കിയത്. സൂപ്പർ താരം ലയണൽ മെസ്സി പകരക്കാരനായി ഇറങ്ങുമ്പോൾ ഒരു ഗോളിന് പിറകിലായിരുന്നു ബാഴ്സ. എന്നാൽ താരമിറങ്ങി രണ്ട് മിനിറ്റിനകം തന്നെ മെസ്സി ബാഴ്‌സക്ക് സമനില നേടിക്കൊടുത്തു. ഒടുവിൽ ബാഴ്‌സ വിജയം നേടുകയും ചെയ്തു. ഈ ഗോളോടുകൂടി മെസ്സി പകരക്കാരനായി വന്നു കൊണ്ട് ആകെ 27 തവണ വല ചലിപ്പിച്ചു കഴിഞ്ഞു. അതായത് നിലവിൽ ലാലിഗയിൽ പകരക്കാരനായിറങ്ങി കൊണ്ട് ഏറ്റവുമധികം ഗോളുകൾ നേടിയ രണ്ടാമത്തെ താരമാണ് മെസ്സി.മുൻ ബാഴ്‌സ, ബിൽബാവോ, അത്ലെറ്റിക്കോ താരം ജൂലിയോ സാലിനാസാണ് ഈ കണക്കിൽ മുമ്പിൽ നിൽക്കുന്നത്.
The surreal record Messi is close to breaking https://t.co/xF2azsZTAm
— SPORT English (@Sport_EN) February 8, 2021
ഇതുവരെ പകരക്കാരനായിറങ്ങി കൊണ്ട് 28 ഗോളുകളാണ് ജൂലിയോ സാലിനാസ് ഇതുവരെ നേടിയിട്ടുള്ളത്.ഇദ്ദേഹത്തിന് പിറകിൽ രണ്ടാമതാണ് മെസ്സി.27 ഗോളുകളുമായി ഓസ്കാർ ഡി പൗലയും ഒപ്പമുണ്ട്.26 ഗോളുകൾ നേടിയ വാൾട്ടർ പാന്റിയാനി,22 ഗോളുകളുള്ള മനു സറാബിയ എന്നിവരാണ് ഇവർക്ക് പിറകിലുള്ളത്.ഒരു രണ്ട് ഗോളുകൾ കൂടി പകരക്കാരനായിറങ്ങി കൊണ്ട് മെസ്സിക്ക് നേടാൻ കഴിഞ്ഞാൽ ലാലിഗയിൽ ഏറ്റവും കൂടുതൽ പകരക്കാരനായിറങ്ങി ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് മെസ്സിക്ക് സ്വന്തമാക്കാനാകും.
📊 | Messi (27) is only 1 goal behind Julio Salinas (28) who holds the all time La Liga record for most goals as a substitute after he scored the equalizer against Betis. [Sport] pic.twitter.com/T7HFAEh3BK
— La Senyera (@LaSenyera) February 8, 2021