ക്യാൻസർ ബാധിതനായ ഏഴ് വയസ്സുകാരന്റെ മുഴുവൻ ചികിത്സയുമേറ്റെടുത്തു,ക്രിസ്റ്റ്യാനോക്ക് കയ്യടിച്ച് ഫുട്ബോൾ ലോകം!

ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന മനുഷ്യസ്നേഹിയുടെ മറ്റൊരു ഉദാഹരണം കൂടി ലോകത്തിന് മുമ്പിൽ വെളിവായിരിക്കുകയാണിപ്പോൾ. കാൻസർ ബാധിതനായ ഏഴ് വയസ്സുകാരന്റെ ഇനിയങ്ങോട്ടുള്ള എല്ലാ ചികിത്സക്കുള്ള പണവും സ്വയം വഹിക്കാമെന്നേറ്റിരിക്കുകയാണ് റൊണാൾഡോ.പോർച്ചുഗല്ലിലുള്ള തോമസ് എന്ന കുട്ടിയാണ് 2019-ൽ ന്യൂറോബ്ലാസ്റ്റോമ എന്ന ക്യാൻസർ ബാധിതനായത്.2020 ഒക്ടോബറിൽ തോമസിന്റെ രോഗം വർദ്ധിക്കുകയായിരുന്നു. ആ മാതാപിതാക്കൾക്ക് താങ്ങാവുന്നതിലുമപ്പുറം ചിലവ് വരികയായിരുന്നു.ഇതോടെ സഹായങ്ങൾ സ്വീകരിച്ചു കൊണ്ട് ചികിത്സ നടത്തി വരികയായിരുന്നു ഇവർ.എന്നാൽ ഈ കുട്ടിയുടെ കാര്യം ശ്രദ്ധയിൽ പെട്ടതോടെ മുഴുവൻ ചികിത്സചിലവും വഹിക്കാമെന്നേൽക്കുകയായിരുന്നു ക്രിസ്റ്റ്യാനോ.

റൊണാൾഡോയുടെ കാമുകി ജോർജിന റോഡ്രിഗസിന്റെ സഹോദരിയായ ഇവാനയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഇവർ ഇക്കാര്യം അറിയിച്ചത്.ക്രിസ്റ്റ്യാനോക്കും ജോർജിനോക്കും നന്ദി പറഞ്ഞു കൊണ്ടാണ് ഈ പോസ്റ്റ്‌ ഇട്ടിരിക്കുന്നത്. തോമസിനെ കുറിച്ചുള്ള വിവരങ്ങളും ഇവർ പങ്കുവെച്ചു. ക്രിസ്റ്റ്യാനോയുടെ സഹായം ലഭിച്ചതോടെ തോമസ് ബാഴ്‌സലോണയിലെ ഒരു ഹോസ്പിറ്റലിൽ ചികിത്സ തേടിയേക്കും.ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

Leave a Reply

Your email address will not be published. Required fields are marked *