അഗ്വേറോയുടെ പകരക്കാരനായി സിറ്റി നോട്ടമിട്ടിരിക്കുന്നത് യുവഗോളടിയന്ത്രത്തെ!

ഈ സീസണോട് കൂടി കരാർ അവസാനിക്കുന്ന പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് സിറ്റിയുടെ അർജന്റൈൻ സ്‌ട്രൈക്കർ സെർജിയോ അഗ്വേറോ. താരത്തിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു ചർച്ചകളും നടന്നിട്ടില്ല. മുപ്പത്തിരണ്ടുകാരനായ താരത്തിന്റെ കരാർ പുതുക്കാൻ സിറ്റി തയ്യാറായേക്കില്ല എന്നും വാർത്തകൾ ഉണ്ടായിരുന്നു. അങ്ങനെയാണെങ്കിൽ ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ടോപ് സ്‌കോറർ ഈ സമ്മറിൽ ക്ലബ്ബിന്റെ പടിയിറങ്ങിയേക്കും. താരത്തിന്റെ പകരക്കാരനെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് സിറ്റി. ബ്രസീലിയൻ താരം ഗബ്രിയേൽ ജീസസ് ഉണ്ടെങ്കിലും അഗ്വേറൊയുടെ വിടവ് നികത്തുന്ന ഒരു താരത്തെയാണ് സിറ്റിക്കാവിശ്യം.

ആ സ്ഥാനത്തേക്ക് പരിശീലകൻ പെപ് ഗ്വാർഡിയോള ഏറ്റവും കൂടുതൽ പരിഗണിക്കുന്ന പേരാണ് ബൊറൂസിയ ഡോർട്മുണ്ടിന്റെ യുവഗോളടി യന്ത്രം എർലിങ് ഹാലണ്ടിനെ. മിറർ ഉൾപ്പെടുന്ന ഇംഗ്ലീഷ് മാധ്യമങ്ങൾ തന്നെയാണ് ഈ വാർത്തയുടെ ഉറവിടം.2022 വരെയാണ് ഹാലണ്ടിന് ബൊറൂസിയയിൽ കരാറുള്ളത്. എന്നാൽ അതിന് മുമ്പ് തന്നെ താരത്തിന് വേണ്ടി ശ്രമിക്കാനാണ് സിറ്റിയുടെ പദ്ധതി. നൂറ് മില്യണോളം താരത്തിന് വേണ്ടി ചിലവഴിക്കാൻ സിറ്റി തയ്യാറാണ് എന്നാണ് വാർത്തകൾ. നിലവിൽ മിന്നുന്ന ഫോമിലാണ് ഹാലണ്ട് കളിക്കുന്നത്.38 ഗോളുകൾ ആകെ ബുണ്ടസ്ലീഗയിൽ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *