20 വർഷംകൂടി ഇങ്ങനെ തുടരാൻ കഴിയാത്തതിൽ ക്ഷമിക്കണം, റൊണാൾഡോയുടെ ജന്മദിനസന്ദേശമിങ്ങനെ!
ഇന്നലെയായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മുപ്പത്തിയാറാം ജന്മദിനം ആഘോഷിച്ചത്. ഇനി ദീർഘകാലമൊന്നും താരത്തെ കളിക്കളത്തിൽ കാണാനാവില്ലല്ലോ എന്ന സങ്കടം മാത്രമാണ് ഈ സന്തോഷത്തിനിടയിലും ആരാധകരെ വേട്ടയാടുന്നത്. പക്ഷെ നേടാൻ കഴിയുന്നതെല്ലാം നേടിയ താരമാണ് റൊണാൾഡോ. ഇപ്പോഴിതാ ആരാധകർക്ക് ജന്മദിനസന്ദേശം നൽകിയിരിക്കുകയാണ് റൊണാൾഡോ. ഒരു ഇരുപത് വർഷം കൂടി ഇങ്ങനെ തുടരാൻ സാധിക്കുമെന്ന് ഉറപ്പ് പറയാൻ കഴിയാത്തതിൽ ക്ഷമിക്കണമെന്നാണ് റൊണാൾഡോ കുറിച്ചിരിക്കുന്നത്. റൊണാൾഡോയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ ചുരുക്കരൂപം ഇങ്ങനെയാണ്.
A birthday message from the man himself 🎂
— Goal News (@GoalNews) February 6, 2021
” 36 വയസ്സായിരിക്കുന്നു. അവിശ്വസനീയം. ഇതെല്ലാം ഇന്നലെ ആരംഭിച്ചത് പോലെ തോന്നുന്നു. ഈ യാത്ര ഒരുപാട് സാഹസികതകൾ നിറഞ്ഞതായിരുന്നു. മദീര, ലിസ്ബൺ, മാഞ്ചസ്റ്റർ, മാഡ്രിഡ്,ടുറിൻ എന്നിവിടങ്ങളിലെല്ലാം ഞാനെത്തി.എന്നെ കൊണ്ട് സാധിക്കുന്നതെല്ലാം ഞാൻ നൽകി.എന്റെ സാധ്യമായ ഏറ്റവും മികച്ച വേർഷൻ ഞാൻ പുറത്തെടുക്കാൻ ശ്രമിച്ചു.പകരം നിങ്ങൾ എനിക്ക് പരിമിതികളില്ലാത്ത സ്നേഹം നൽകി.ഞാൻ അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നിങ്ങളില്ലാതെ ഞാനൊന്നും ചെയ്തിട്ടില്ല. ഇതെന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയറിലെ ഇരുപതാമത്തെ വർഷമാണ്. ഒരു 20 വർഷം കൂടി ഇങ്ങനെ തുടരാൻ കഴിയുമെന്ന് എനിക്ക് ഉറപ്പ് തരാൻ കഴിയാത്തതിൽ ക്ഷമിക്കണം.പക്ഷെ ഞാൻ ഇങ്ങനെ തന്നെ മുന്നോട്ട് പോവുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു.എന്നിൽ നിന്ന് 100 ശതമാനത്തിൽ കുറഞ്ഞ ഒന്നും തന്നെ നിങ്ങൾക്ക് ലഭിക്കുകയില്ല. എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. എന്റെ ഹൃദയത്തിൽ പ്രത്യേകമൊരു സ്ഥാനമുള്ളവരാണ് നിങ്ങൾ ” ക്രിസ്റ്റ്യാനോ കുറിച്ചു.
#CristianoRonaldo turns 36 today and his ex fitness coach says the #Juventus star can play ‘until he’s 40.’ https://t.co/D9kqg6SzJB #Juve #SerieA #Calcio pic.twitter.com/8iFWWR3xSn
— footballitalia (@footballitalia) February 5, 2021