ക്ലബ്ബിന്റെയും താരങ്ങളുടെയും മൂല്യം കുത്തനെയിടിഞ്ഞ് റയൽ മാഡ്രിഡ്!

റയൽ മാഡ്രിഡിനിപ്പോൾ നല്ല കാലമല്ലെന്ന് സുവ്യക്തമായ കാര്യമാണ്. തുടർതോൽവികളും സാമ്പത്തികപ്രതിസന്ധിയും റയലിനെ ആകെ ഉലച്ചിരിക്കുകയാണ്. എല്ലാ മേഖലയിലും റയൽ മാഡ്രിഡ്‌ തിരിച്ചടികൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. അത് തന്നെയാണ് ഇപ്പോൾ പുറത്തു വരുന്ന കണക്കുകൾ ചൂണ്ടികാണിക്കുന്നതും. ക്ലബ്ബിന്റെ മൂല്യത്തിൽ വൻ ഇടിവ് സംഭവിച്ചിട്ടുണ്ട്, താരങ്ങളുടെ മൂല്യത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. ശരാശരി പ്രായം കൂടിയ ക്ലബുകളിൽ റയലും മുൻപന്തിയിലുണ്ട്. ഇങ്ങനെ ഒട്ടേറെ മേഖലകളിൽ റയലിന് തിരിച്ചടികളാണ്..

ക്ലബ്ബിന്റെ മൂല്യം : പുതിയ റിപ്പോർട്ടുകൾ പ്രകാരം നിലവിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും ലിവർപൂളാണ്.രണ്ടാം സ്ഥാനത്തുള്ളത് മാഞ്ചസ്റ്റർ സിറ്റിയാണ്.റയലിന്റെ ചിരവൈരികളായ ബാഴ്സ അഞ്ചാം സ്ഥാനത്താണ്. അതേസമയം റയലാവട്ടെ ഒമ്പതാം സ്ഥാനത്തുമാണ്.പലപ്പോഴും മുമ്പിൽ തന്നെ ഉണ്ടാവാറുള്ള റയൽ ഇത്തവണ ഏറെ പിറകിലായിരിക്കുകയാണ്.

താരങ്ങളുടെ മൂല്യം : ലോകത്തെ മൂല്യമേറിയ ആദ്യ 25 താരങ്ങളിൽ ഒരൊറ്റ റയൽ മാഡ്രിഡ് താരം പോലുമില്ല എന്നുള്ളതാണ് വസ്തുത. 27-ആം സ്ഥാനത്തുള്ള കോർട്ടുവയും 31-ആം സ്ഥാനത്തുള്ള വാൽവെർദേയുമാണ് റയലിന്റെ പ്രതിനിധികൾ. സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെ, നെയ്മർ ജൂനിയർ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.. അതേസമയം റയൽ സൂപ്പർ താരം ഈഡൻ ഹസാർഡിന്റെ മൂല്യം നന്നേ കുറഞ്ഞിട്ടുണ്ട്.80 മില്യൺ യൂറോയിൽ നിന്ന് 50 മില്യൺ യൂറോയായി കുറഞ്ഞിട്ടുണ്ട്. ഇസ്കോയുടെതും പകുതിയായി കുറഞ്ഞിട്ടുണ്ട്.40 മില്യൺ യൂറോയിൽ നിന്നും 20 മില്യൺ യൂറോയായി കുറഞ്ഞിട്ടുണ്ട്.

ശരാശരി പ്രായം : ശരാശരി പ്രായം കൂടിയ ക്ലബുകളിൽ റയൽ മാഡ്രിഡ്‌ പതിനൊന്നാം സ്ഥാനത്താണ്. അതായത് റയലിൽ മിക്കവരും പ്രായമേറിയവരാണെന്ന്. 29.3 ശരാശരി പ്രായമുള്ള ക്രിസ്റ്റൽ പാലസ് ആണ് ഒന്നാം സ്ഥാനത്ത്. പതിനൊന്നാമതുള്ള റയൽ മാഡ്രിഡിന്റെ ശരാശരി താരങ്ങളുടെ പ്രായം 27.9 ആണ്.യുവതാരങ്ങളായ റെഗിലോൺ,ഡാനി സെബയോസ് അഷ്‌റഫ്‌ ഹാക്കിമി,മാർട്ടിൻ ഒഡീഗാർഡ്, കുബോ, ജോവിച്ച് എന്നിവരെ കൈവിട്ടതാണ് റയലിന് തിരിച്ചടിയായത്.

Leave a Reply

Your email address will not be published. Required fields are marked *