യുവന്റസ് വിട്ടേക്കില്ല, ക്രിസ്റ്റ്യാനോ കരാർ പുതുക്കാനൊരുങ്ങുന്നു?

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടേക്കില്ലെന്ന് റിപ്പോർട്ടുകൾ. താരത്തിന്റെ കരാർ പുതുക്കാനുള്ള ഒരുക്കങ്ങളിലാണ് യുവന്റസ്. ഇറ്റാലിയൻ മാധ്യമമായ ട്യൂട്ടോസ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.ക്രിസ്റ്റ്യാനോയുടെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനാണ് യുവന്റസ് ആലോചിക്കുന്നത്. അതായത് 38 വയസ്സ് വരെ താരം യുവന്റസിൽ തുടർന്നേക്കുമെന്നാണ് ട്യൂട്ടോസ്പോർട്ടിന്റെ വാദം. ക്രിസ്റ്റ്യാനോയും ഇതിന് സമ്മതിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഒഫീഷ്യൽ ചർച്ചകൾ നടന്നിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏജന്റ് ആയ ജോർഗെ മെന്റസും യുവന്റസ് പ്രസിഡന്റ്‌ ഫാബിയോ പറാറ്റീസിയും ഇത് സംബന്ധിച്ച് യാതൊരു വിധ ചർച്ചകളും നടത്തിയിട്ടില്ലെന്നും ട്യൂട്ടോസ്‌പോർട് റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്.

നിലവിൽ 2022 ജൂൺ മുപ്പത് വരെയാണ് റൊണാൾഡോക്ക്‌ യുവന്റസുമായി കരാറുള്ളത്.2018-ൽ റയലിൽ നിന്നെത്തിയ താരം നാലു വർഷത്തെ കരാറിലാണ് യുവന്റസുമായി ഒപ്പുവച്ചത്.നിലവിൽ യുവന്റസിന്റെ അവിഭാജ്യഘടകമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.ഈ സീസണിൽ 23 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളും 4 അസിസ്റ്റുകളും താരം സ്വന്തം പേരിൽ കുറിച്ചു കഴിഞ്ഞു. ഇന്നേക്ക്‌ പ്രായം 36 ആയെങ്കിലും അതിന്റെ ഒരു പ്രശ്നവും റൊണാൾഡോയിൽ കാണാൻ കഴിയില്ല. അത് കൊണ്ട് തന്നെയാണ് താരത്തിന്റെ കരാർ പുതുക്കാൻ യുവന്റസ് ഇപ്പോഴേ മുന്നോട്ടുവന്നത്. 38-ആം വയസ്സ് വരെ താരം യുവന്റസിൽ തന്നെ തുടർന്നേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അപ്പോഴും താരം ഗോൾ വേട്ട തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *