പ്രായം വെറും അക്കങ്ങൾ മാത്രം, തെളിവുകളായി ക്രിസ്റ്റ്യാനോയുടെയും സുവാരസിന്റെയും ലെവയുടെയും കണക്കുകൾ!
ഈ സീസണിലെ ടോപ് ഫൈവ് ലീഗുകളിലെ ടോപ് സ്കോറർമാരെ എടുത്തു പരിശോധിക്കുകയാണെങ്കിൽ അവിടെ വിത്യസ്തമായ കാര്യങ്ങൾ കാണാൻ സാധിക്കും. പ്രായം വെറും അക്കം മാത്രമാണ് എന്ന് തോന്നിപ്പോകുന്ന രീതിയിലുള്ള കണക്കുകളാണ് കാണാൻ സാധിക്കുക. മുപ്പത് പിന്നിട്ട മൂന്ന് താരങ്ങളാണ് അവരവരുടെ ലീഗുകളിൽ ടോപ് സ്കോറർമാർ. സിരി എയിൽ മുപ്പത്തിയഞ്ചുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാം സ്ഥാനത്ത്.15 ഗോളുകൾ താരം ഈ പകുതി സീസൺ പിന്നിട്ടപ്പോഴേക്കും നേടിക്കഴിഞ്ഞു. അതേസമയം ലാലിഗയിൽ മുപ്പത്തിനാലുകാരനായ സുവാരസ് 12 ഗോളുകളുമായി ടോപ് സ്കോറർ പട്ടം പങ്കിടുന്നുണ്ട്. മുപ്പത് കഴിഞ്ഞ ലയണൽ മെസ്സിയും താരത്തിന്റെ പിറകിലുണ്ടെന്നോർക്കണം.
Suarez, @Cristiano, and Lewandowski are proving that age is just a number this season 🔥https://t.co/mdjp8q93Y6 pic.twitter.com/JiOcJigJDH
— MARCA in English (@MARCAinENGLISH) January 27, 2021
ബുണ്ടസ്ലിഗയുടെ കാര്യത്തിലേക്ക് വന്നാൽ ലെവന്റോസ്ക്കിയുടെ ആധിപത്യമാണ്.മുപ്പത്തിരണ്ടുകാരനായ താരം ഇരുപത്തിമൂന്ന് ഗോളുകളാണ് ഇതിനോടകം നേടിക്കഴിഞ്ഞത്. അതായത് ഓരോ മത്സരത്തിലും താരം 1.4 ഗോളുകൾ എന്ന തോതിൽ ഗോൾ നേടുന്നു.സുവാരസിന്റെ കാര്യത്തിലേക്ക് വന്നാൽ 0.8 ആണ് ഗോൾ ശരാശരി.ക്രിസ്റ്റ്യാനോയുടേത് 1.0 എന്നാണ് ഗോൾ ശരാശരി.അതായത് ഈ താരങ്ങൾ എല്ലാം തന്നെ ഓരോ മത്സരങ്ങളിലും ചുരുങ്ങിയത് ഓരോ ഗോളുകൾ വീതം നേടുന്നു എന്നർത്ഥം.പ്രീമിയർ ലീഗിൽ ഇരുപത്തിയെട്ട് വയസ്സുകാരനായ സലാ ആണ് ടോപ് സ്കോറർ.ഫ്രാൻസിൽ ഇരുപത്തി രണ്ടുകാരനായ എംബാപ്പെയാണ് ഒന്നാമത്.
Vittoria molto importante! Siamo sulla strada giusta!
— Cristiano Ronaldo (@Cristiano) January 24, 2021
Avanti così 🏳️🏴💪🏽#finoallafine pic.twitter.com/iLnf4De22D