” പത്ത് വർഷം ഒപ്പം പ്രവർത്തിച്ച പോലെ തോന്നുന്നു “
ഇന്നലെയായിരുന്നു ചെൽസി അവരുടെ പരിശീലകൻ ഫ്രാങ്ക് ലംപാർഡിനെ തൽസ്ഥാനത്ത് നീക്കം ചെയ്തത്. ഈ സീസണിൽ മോശം പ്രകടനം നടത്തിയ കാരണത്താലായിരുന്നു ലംപാർഡിന്റെ തൊപ്പി തെറിച്ചത്. പ്രത്യേകിച്ച് സിൽവ, വെർണർ, ഹാവെർട്സ്, ചിൽവെൽ എന്നിവരെ പോലെയുള്ള സൂപ്പർ താരങ്ങളെ ടീമിൽ എത്തിച്ചിട്ടും നിരാശജനകമായ പ്രകടനമാണ് ചെൽസിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതാണ് ദൃതിപ്പെട്ട് ലംപാർഡിനെ നീക്കം ചെയ്യാൻ പ്രേരിപ്പിച്ചത്. ഏതായാലും ലംപാർഡിന് വിടവാങ്ങൽ സന്ദേശം അയച്ചിരിക്കുകയാണ് ചെൽസി താരം തിയാഗോ സിൽവ. പത്ത് വർഷം ഒരുമിച്ച് പ്രവർത്തിച്ച പോലെ തോന്നുന്നു എന്നാണ് ഇൻസ്റ്റാഗ്രാമിൽ സിൽവ കുറിച്ചത്.
Thiago Silva va retrouver Tuchel à Chelsea mais le Brésilien a eu une pensée pour Lampard💬
— Goal France 🇫🇷 (@GoalFrance) January 25, 2021
« Je voudrais te remercier pour tout ce que tu as fait depuis le jour où je suis arrivé. J'ai l'impression d'avoir travaillé avec toi pendant dix ans. Merci pour tout, légende. » pic.twitter.com/nbzdnkLHHv
” ഞാൻ ഇവിടെ എത്തിയത് മുതൽ എനിക്ക് വേണ്ടി ചെയ്തു തന്ന കാര്യങ്ങൾക്കെല്ലാം ഞാൻ നന്ദി പറയുന്നു.ഒരു പത്ത് വർഷം താങ്കളോടൊപ്പം പ്രവർത്തിച്ച പോലെ എനിക്ക് തോന്നുന്നു.എല്ലാത്തിനും നന്ദി.. ഇതിഹാസമേ… ” സിൽവ കുറിച്ചു. ഈ സീസണിൽ ആയിരുന്നു സിൽവ ചെൽസിയിൽ എത്തിയത്. ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റായ താരം സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തുകയായിരുന്നു. പിഎസ്ജിയുടെ മുൻ പരിശീലകനായ ടുഷേൽ ചെൽസിയുടെ പരിശീലകനായേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇത് പിഎസ്ജിയുടെ മുൻ താരമായ സിൽവക്ക് ഗുണം ചെയ്തേക്കും.