സിരി എയിലെ ബെസ്റ്റ് ഇലവൻ, ക്രിസ്റ്റ്യാനോക്കൊപ്പം ഈ സൂപ്പർ താരങ്ങൾ!

ഈ സീസണിപ്പോൾ പകുതി പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ ഈ സിരി എയിലെ ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഇലവൻ തെരഞ്ഞെടുത്തിരിക്കുകയാണ് ഒപ്റ്റ പോളോ. ഓരോ പൊസിഷനിലും മികച്ച പ്രകടനം കാഴ്ചവച്ച 11 പേരെയാണ് ഇവർ തിരഞ്ഞെടുത്തിരിക്കുന്നത്. ഇലവനിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ട് എന്നുള്ളതാണ് ആകർഷകമായ കാര്യം. ഈ സീസണിൽ സിരി എയിൽ 15 ഗോളുകളാണ് റൊണാൾഡോ അടിച്ചു കൂട്ടിയിട്ടുള്ളത്. താരത്തിനൊപ്പം അറ്റലാന്റയുടെ സൂപ്പർ സ്‌ട്രൈക്കർ ലൂയിസ് മുറിയേൽ, ഇന്റർ മിലാൻ സൂപ്പർ താരം റൊമേലു ലുക്കാക്കു എന്നിവരാണ് ഇടം നേടിയിരിക്കുന്നത്.

മധ്യനിരയിൽ മൂന്നു താരങ്ങളാണ് ഇടം നേടിയിട്ടുള്ളത്. ഉഡിനസിന്റെ റോഡ്രിഗോ ഡി പോൾ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മാഴ്‌സെലോ ബ്രോസോവിച്ച്, ഫ്രാങ്ക് കെസ്സി എന്നിവരാണ് മധ്യനിരയിലെ മറ്റു താരങ്ങൾ. പ്രതിരോധനിരയിൽ നാലു താരങ്ങൾ ആണ് ഇടം പിടിച്ചിട്ടുള്ളത്. ഫുൾ ബാക്കുമാരായി തിയോ ഹെർണാണ്ടസും ഡാനിലോയുമാണ്. ഈ സീസണിൽ മിന്നും പ്രകടനമാണ് എസി മിലാൻ താരം തിയോ ഹെർണാണ്ടസ് കാഴ്ച്ചവെക്കുന്നത്. കഴിഞ്ഞ മാസത്തെ പ്ലയെർ ഓഫ് ദി മന്ത് പുരസ്‌കാരം താരത്തിനായിരുന്നു. സെന്റർ ബാക്കുമാരായി സ്റ്റെഫാൻ ഡി വൃജും മിലാൻ സ്ക്രിനിയറുമാണ് ഇടം നേടിയിട്ടുള്ളത്.ഗോൾകീപ്പറായി ഇടം നേടിയിട്ടുള്ളത് മാർക്കോ സിൽവെസ്ട്രിയാണ്.ഹെല്ലസ് വെറോണയുടെ കീപ്പറായ ഇദ്ദേഹം മിന്നുന്ന പ്രകടനമാണ് ഈ സീസണിൽ കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്. 19 മത്സരങ്ങളിൽനിന്ന് 18 ഗോളുകൾ മാത്രമാണ് ഇദ്ദേഹം വഴങ്ങിയിട്ടുള്ളത്.അഞ്ച് ക്ലീൻഷീറ്റുകൾ ഇദ്ദേഹം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *