അവസരങ്ങൾ ലഭിക്കുമ്പോൾ മികവു കാട്ടിയേ മതിയാവൂ,പുജിനെ കുറിച്ച് കൂമാൻ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ എൽചെയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ബാഴ്സയുടെ രണ്ടാമത്തെ ഗോൾ നേടിയത് യുവതാരം റിക്കി പുജ് ആയിരുന്നു. 87 -ആം മിനിറ്റിൽ പകരക്കാരനായിറങ്ങിയ താരം 89-ആം മിനിറ്റിൽ തന്നെ ഗോൾ നേടുകയായിരുന്നു. മത്സരശേഷം തനിക്കു മതിയായ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് പുജ് തുറന്നു പറഞ്ഞിരുന്നു. എന്നാൽ മത്സരശേഷം പുജിന്റെ പ്രകടനത്തെ കുറിച്ച് അഭിപ്രായം പറയാൻ കൂമാൻ മറന്നില്ല. മത്സരത്തിൽ പുജ് പ്രധാനപ്പെട്ട സാന്നിധ്യമായി മാറിയെന്ന് കൂമാൻ സമ്മതിച്ചു. താരങ്ങൾക്ക് പരിശീലകൻ അവസരങ്ങൾ നൽകുമ്പോൾ മികവുകാട്ടിയേ മതിയാകൂ എന്നും കൂമാൻ അഭിപ്രായപ്പെട്ടു.മത്സരശേഷം മൂവിസ്റ്റാറിനോട് സംസാരിക്കുകയായിരുന്നു കൂമാൻ.
Koeman gives his verdict on Barcelona’s win over Elche https://t.co/0GUKhQrxBj
— Barça Blaugranes (@BlaugranesBarca) January 25, 2021
” അദ്ദേഹം ബെഞ്ചിൽ നിന്ന് വന്നു കൊണ്ട് നല്ലൊരു ചാട്ടത്തിലൂടെ ഒരു ഹെഡർ ഗോൾ നേടി. അദ്ദേഹം നേരെ ബോക്സിലേക്ക് പ്രവേശിക്കുകയാണ് ചെയ്തത്. അതു തന്നെയാണ് ഞങ്ങളുടെ മധ്യനിരക്കാർ ചെയ്യേണ്ടതും. പരിശീലകൻ നിങ്ങൾക്ക് അവസരങ്ങൾ നൽകുമ്പോൾ നിങ്ങൾ മികവുകാട്ടിയേ മതിയാകൂ. ഈ മത്സരത്തിൽ അദ്ദേഹം ഒരു നിർണായക സാന്നിധ്യമായി മാറി ” കൂമാൻ പറഞ്ഞു. അതേസമയം ഡിജോങിനെ പുകഴ്ത്താനും കൂമാൻ മറന്നില്ല. മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും ഡിജോങ് നേടിയിരുന്നു.ഡിജോങിനെ പോലെയുള്ള താരങ്ങളെയാണ് തങ്ങൾക്ക് വേണ്ടതെന്നും അദ്ദേഹം ഒരുപാട് പുരോഗതി പ്രാപിച്ചിട്ടുണ്ടെന്നും കൂമാൻ കൂട്ടിച്ചേർത്തു.
"Luckily we have a good goalkeeper…"
— MARCA in English (@MARCAinENGLISH) January 24, 2021
Koeman had Ter Stegen to thank against @Elchecf_en 🇩🇪✋https://t.co/s3uek3dLHh pic.twitter.com/xY6WFygyaU