ഞങ്ങൾക്ക് ഒരു മികച്ച ഗോൾകീപ്പർ ഉണ്ടായത് ഭാഗ്യം, ആശ്വാസത്തോടെ കൂമാൻ പറയുന്നു!

ഇന്നലത്തെ മത്സരത്തിന് മുമ്പ് നടന്ന മൂന്നു മത്സരങ്ങളിലും അത്ര മികച്ച പ്രകടനമായിരുന്നില്ല ബാഴ്സയുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നത്. മൂന്ന് മത്സരങ്ങളിലും 120 മിനിറ്റോളം ബാഴ്‌സക്ക്‌ കളിക്കേണ്ടി വന്നിരുന്നു. എന്നിരുന്നാലും ഇന്നലത്തെ എൽചെക്കെതിരായ മത്സരത്തിലെ വിജയം ബാഴ്സക്കും കൂമാനും ആശ്വാസം പകരുന്നതാണ്. പ്രത്യേകിച്ച് സൂപ്പർ താരം ലയണൽ മെസ്സിയുടെ അഭാവത്തിൽ നേടിയ വിജയമാകുമ്പോൾ. ഏതായാലും മത്സരത്തിനുശേഷം ഗോൾകീപ്പർ ടെർസ്റ്റീഗനെ പുകഴ്ത്തിയിരിക്കുകയാണ് കൂമാൻ. എതിരാളികൾക്ക് ഒരു സുവർണ്ണാവസരം ലഭിച്ചപ്പോൾ അവിടെ രക്ഷകനായ ആ സന്ദർഭത്തെയാണ് കൂമാൻ അഭിനന്ദിച്ചത്. ഞങ്ങൾക്കൊരു മികച്ച ഗോൾകീപ്പർ ഉണ്ടായത് ഭാഗ്യമെന്നാണ് ആലങ്കാരികമായി കൂമാൻ പറഞ്ഞത്.

” മത്സരത്തിൽ വിജയം നേടാനായതിൽ ഞാൻ സന്തോഷവാനാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ഞങ്ങൾ ഒരുപാട് മത്സരങ്ങളെ നേരിടേണ്ടി വന്നു. മത്സരത്തിൽ എതിരാളികളേക്കാൾ മുൻതൂക്കം ഞങ്ങൾക്ക് തന്നെയായിരുന്നു. അവർക്കെതിരെ ഗോൾ നേടുക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പക്ഷേ നല്ല രീതിയിൽ ഞങ്ങൾ സമ്മർദ്ദം ചെലുത്തി. മത്സരത്തിൽ ഒരു സുവർണ്ണാവസരം മാത്രമായിരുന്നു അവർക്ക് ലഭിച്ചത്. അത് ഞങ്ങളുടെ പിഴവുമൂലം സംഭവിച്ചതായിരുന്നു.എന്നിരുന്നാലും വൺ ഓൺ വൺ സാഹചര്യങ്ങളിൽ ടെർസ്റ്റീഗൻ മികച്ചവനാണ്. ഞങ്ങൾക്ക് ഒരു മികച്ച ഗോൾകീപ്പർ ഉണ്ടായത് ഭാഗ്യമാണ്. അല്ലെങ്കിൽ അത് ഗോളാവുകയും അവർ സമനില പിടിക്കുകയും ചെയ്യുമായിരുന്നു. മത്സരത്തിലെ ഏറ്റവും നല്ല കാര്യം നല്ല രീതിയിൽ പ്രസ്സ് ചെയ്തു എന്നുള്ളതും വിജയിച്ചു എന്നുള്ളതുമാണ് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *