എംബാപ്പെ റയലിലേക്കെത്തുമോ? സിദാൻ പറയുന്നു !

കഴിഞ്ഞ ദിവസമായിരുന്നു ബ്രസീലിയൻ ഇതിഹാസതാരം റൊണാൾഡോ കിലിയൻ എംബാപ്പെയെ പോലുള്ള യുവസൂപ്പർ താരങ്ങളുടെ ഭാവിയെ കുറിച്ച് സംസാരിച്ചത്. മികച്ച താരങ്ങൾക്ക്‌ അവർ എവിടെയാണോ കളിക്കാൻ ആഗ്രഹിക്കുന്നത് അവിടെ കളിക്കാൻ സാധിക്കുമെന്നാണ് റൊണാൾഡോ ഇതേകുറിച്ച് പ്രസ്താവിച്ചത്. ഈ അഭിപ്രായത്തെ ശരി വെച്ചിരിക്കുകയാണിപ്പോൾ റയൽ മാഡ്രിഡ്‌ പരിശീലകൻ സിദാൻ. കിലിയൻ എംബാപ്പെയെ കുറിച്ച് ചോദിച്ചപ്പോഴാണ് സിദാൻ റൊണാൾഡോയുടെ പ്രസ്താവനയെ ശരി വെച്ചത്. അതായത് എംബാപ്പെ എവിടെയാണോ കളിക്കാൻ ആഗ്രഹിക്കുന്നത് അവിടെ കളിക്കാൻ എംബാപ്പെക്ക്‌ സാധിക്കുമെന്നാണ് ഇരുവരും അറിയിച്ചത്.

” അതേ.. റൊണാൾഡോ പറഞ്ഞത് തന്നെയാണ് അതിന്റെ ശരി. എനിക്കും അത്‌ തന്നെയാണ് പറയാനുള്ളത്. പക്ഷെ എല്ലാ താരങ്ങൾക്കും കരാറുണ്ടാകും. എന്നിരുന്നാലും അവർ ആഗ്രഹിക്കുന്ന സ്ഥലത്ത്‌ അവർക്ക് കളിക്കാൻ സാധിക്കും. നമ്മുടേതല്ലാത്ത താരങ്ങളുടെ കാര്യത്തിൽ നാം ഇടപെടുന്നത് അത്ര ശരിയായ കാര്യമല്ല. അത്കൊണ്ട് ഇതിനെ കുറിച്ച് കൂടുതലൊന്നും സംസാരിക്കാനില്ല ” സിദാൻ പറഞ്ഞു.

ഡേവിഡ് അലാബയുടെ കാര്യത്തിലും ഇത്‌ തന്നെയാണ് സിദാൻ അറിയിച്ചത്.ഈ സമ്മറിൽ അലാബ റയലിലേക്ക് എത്തും എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ” എന്നോട് ക്ഷണിക്കണം. അലാബയുടെ കാര്യത്തിലും എനിക്ക് ഇത്‌ തന്നെയാണ് പറയാനുള്ളത്. എന്റെ പ്രശ്നം നാളത്തെ മത്സരമാണ്. എനിക്ക് നിങ്ങളുടെ ചോദ്യം മനസ്സിലാവും. എന്റേത് അല്ലാത്ത താരത്തെ കുറിച്ച് സംസാരിക്കാനാണ് നിങ്ങൾ എന്നോട് ആവിശ്യപ്പെടുന്നത്. എന്നാൽ ഞാൻ അതിന് താല്പര്യപ്പെടുന്നില്ല ” സിദാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *