വിരമിക്കുന്നതിന് മുമ്പ് കളിക്കാനാഗ്രഹിക്കുന്ന സ്ഥലങ്ങൾ വെളിപ്പെടുത്തി ഓസിൽ !
ആഴ്സണലിന്റെ സൂപ്പർ താരം മെസ്യൂട്ട് ഓസിൽ മറക്കാനാഗ്രഹിക്കുന്ന ഒരു സീസണായിരിക്കും ഈയൊരു സീസൺ എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. ഒരൊറ്റ മത്സരം പോലും പീരങ്കിപ്പടക്ക് വേണ്ടി കളിക്കാൻ താരത്തിന് സാധിച്ചിട്ടില്ല. യൂറോപ്പ ലീഗിന്റെ സ്ക്വാഡിൽ നിന്നും പിന്നാലെ പ്രീമിയർ ലീഗിന്റെ സ്ക്വാഡിൽ നിന്നും താരത്തെ തഴഞ്ഞതോടെ ഓസിൽ പൂർണ്ണമായും ഒറ്റപ്പെടുകയായിരുന്നു. ഈ ജനുവരി ട്രാൻസ്ഫറിൽ താരം ക്ലബ് വിടുമെന്ന വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും അതിന് സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല. ഏതായാലും താൻ കളിക്കാൻ ഇഷ്ടപ്പെടുന്ന രണ്ട് സ്ഥലങ്ങളെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. എംഎൽഎസ്, തുർക്കി എന്നിവിടങ്ങളിൽ കളിക്കാനാണ് ഈ ജർമ്മൻ താരം ആഗ്രഹിക്കുന്നത്. അതിനാൽ തന്നെ ഡിസി യുണൈറ്റഡ്, ഫെനർബാഷെ എന്നീ ക്ലബുകളിലേക്ക് താരം ചേക്കേറുമെന്ന അഭ്യൂഹം ശക്തമാണ്.
Mesut Ozil reveals love of ‘Turkish Real Madrid’ Fenerbahce ahead of January transferhttps://t.co/5lRgy89HQY
— The Sun Football ⚽ (@TheSunFootball) January 12, 2021
” ആഴ്സണൽ വിട്ടാലും ഞാൻ കളിക്കുന്നത് തുടരും. ഞാൻ വിരമിക്കുന്നതിന് മുമ്പ് കളിക്കാൻ ആഗ്രഹിക്കുന്നത് രണ്ടേ രണ്ട് രാജ്യങ്ങളിലാണ്. ഒന്ന് അമേരിക്കയും രണ്ട് തുർക്കിയും. ഞാൻ തുർക്കിയിൽ എത്തുകയാണെങ്കിൽ, ഫെനർബാഷെയിലേക്ക് മാത്രമാണ് പോവുക ” ട്വിറ്റെറിലെ ചോദ്യോത്തരവേളയിൽ ഓസിൽ പറഞ്ഞു. താരത്തെ ക്ലബ്ബിൽ എത്തിക്കാൻ ഡിസി യുണൈറ്റഡും ഫെനർബാഷെയും ഇപ്പോഴും ശ്രമിക്കുന്നുണ്ട്. എന്നാൽ താരം ജനുവരിയിൽ ക്ലബ് വിടുമോ എന്നുള്ളത് ഇതുവരെ തീരുമാനിക്കപ്പെടാത്ത കാര്യമാണ്.
Ozil: “There are two countries I want to play football in before I retire: Turkey and USA." 🇹🇷🇺🇸👀https://t.co/m96WxtLZ9T
— beIN SPORTS USA (@beINSPORTSUSA) January 12, 2021