മോയ്സെ കീനോ ഇക്കാർഡിയോ? പോച്ചെട്ടിനോക്ക് പറയാനുള്ളത് ഇങ്ങനെ !
തന്റെ കീഴിലുള്ള രണ്ടാമത്തെ മത്സരത്തിനുള്ള ഒരുക്കത്തിലാണ് പിഎസ്ജി പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോ. ആദ്യമത്സരത്തിൽ സെന്റ് എറ്റിനിയോട് സമനില വഴങ്ങാനായിരുന്നു പിഎസ്ജിയുടെ വിധി. എന്നാൽ ഇന്നത്തെ മത്സരത്തിൽ ബ്രെസ്റ്റ് ആണ് പിഎസ്ജിയുടെ എതിരാളികൾ. പൊതുവെ ദുർബലരായ ഇവർക്കെതിരെ ജയം മാത്രമാണ് പോച്ചെട്ടിനോ ലക്ഷ്യമിടുന്നത്. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ഒരുപാട് കാര്യങ്ങളെ കുറിച്ച് പോച്ചെട്ടിനോ സംസാരിച്ചിരുന്നു. അതിലൊന്നായിരുന്നു സ്ട്രൈക്കർമാരായ മോയ്സെ കീനിനെ കുറിച്ചും മൗറോ ഇകാർഡിയെ കുറിച്ചും. ഇരുവരും തങ്ങളുടെ സ്ഥാനത്തിനായി പോരാടിക്കേണ്ടി വരുമെന്ന് വ്യക്തമാണ്. അത് നല്ലതാണ് എന്നാണ് പോച്ചെട്ടിനോയുടെ അഭിപ്രായം.
En conférence de presse ce vendredi, Mauricio Pochettino a fait savoir que lui et son staff avaient été très bien accueillis dès leur arrivée au club. https://t.co/ln2C03RNJj
— Goal France 🇫🇷 (@GoalFrance) January 8, 2021
” താരങ്ങൾക്കിടയിലെ മത്സരങ്ങൾ എപ്പോഴും ഫുട്ബോളിന് നല്ലതാണ്.മോയ്സെ കീനിനും മൗറോ ഇകാർഡിയും പോലെയുള്ള താരങ്ങൾക്കിടയിൽ മത്സരം ഉണ്ടാവുന്നതും നല്ലതാണ്. ഇത് എല്ലാവരുടെയും പ്രകടനം മെച്ചപ്പെടാൻ സഹായിക്കും. കഴിഞ്ഞ കളിയിലെ കീനിന്റെ പ്രകടനത്തിൽ ഞാൻ സന്തോഷവാനാണ്.ഇകാർഡിയാവട്ടെ പരിക്കിൽ നിന്നും മുക്തനായി വരിക. എന്ത് തീരുമാനമെടുക്കണമെന്നുള്ളത് കാത്തിരുന്നു കാണാം ” പോച്ചെട്ടിനോ പറഞ്ഞു. നിലവിൽ മിന്നും ഫോമിലാണ് കീൻ. അതേസമയം ഏറെ മത്സരങ്ങൾ പരിക്ക് മൂലം നഷ്ടമായതിന് ശേഷമാണ് ഇകാർഡി ടീമിലേക്ക് മടങ്ങിയെത്തുന്നത്.
🇫🇷 Pour Emmanuel Petit, Mbappé se "neymarise", et pas dans le bon sens du terme…
— Goal France 🇫🇷 (@GoalFrance) January 8, 2021
🤔 D'accord avec le champion du monde 98 ? https://t.co/orJ42d47Zf