ലോകത്തെ മൂല്യമേറിയ ഗോൾകീപ്പേഴ്സ്, ഒന്നാം സ്ഥാനത്ത് എത്തിയത് ബ്രസീലിയൻ താരം !
ഫുട്ബോൾ ലോകത്തെ ഏറ്റവും മൂല്യമേറിയ ഗോൾകീപ്പർമാരുടെ ലിസ്റ്റ് സിഇഐഎസ് പുറത്ത് വിട്ടു. ഇന്നലെയാണ് ഗോൾകീപ്പർമാരുടെ ലിസ്റ്റ് ഇവർ പുറത്ത് വിട്ടത്. താരങ്ങളുടെ പ്രായം, നിലവിലെ ഫോം, കരാറിന്റെ അവസ്ഥ എന്നിവ പരിഗണിച്ചാണ് മൂല്യമേറിയ ഗോൾകീപ്പർമാരുടെ ലിസ്റ്റ് ഇവർ പുറത്ത് വിട്ടത്. ഇതുപ്രകാരം ഏറ്റവും കൂടുതൽ മൂല്യമേറിയ താരം മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോൾകീപ്പർ എഡേഴ്‌സൺ മോറസാണ്. 79.6 മില്യൺ യൂറോയാണ് താരത്തിന്റെ മൂല്യം വരുന്നത്. എഫ്സി ബാഴ്സലോണയുടെ ജർമ്മൻ ഗോൾകീപ്പർ മാർക് ആൻഡ്രേ ടെർസ്റ്റീഗനാണ് രണ്ടാം സ്ഥാനത്ത്. 70.0 മില്യൺ യൂറോയാണ് താരത്തിന്റെ മൂല്യം. മൂന്നാം സ്ഥാനത്തും ബ്രസീലിയൻ ഗോൾകീപ്പറാണ്. ലിവർപൂളിന്റെ ആലിസൺ ബക്കറാണ് ഇടം പിടിച്ചിരിക്കുന്നത്. 65.7 മില്യൺ യൂറോയാണ് താരത്തിന്റെ മൂല്യം. ആദ്യത്തെ പത്ത് സ്ഥാനക്കാരെ താഴെ നൽകുന്നു.
Top estimated transfer values for big-5⃣ league goalkeepers as per @CIES_Football algorithm ⚽️ @edersonmoraes93 🇧🇷 (@ManCity) leads the table ahead of @mterstegen1 🇩🇪 (@FCBarcelona) & @Alissonbecker 🇧🇷 (@LFC) 🙌💪 Top 💯 overall ➡️ https://t.co/oDEfg20s7R pic.twitter.com/fCJvr62col
— CIES Football Obs (@CIES_Football) January 8, 2021
1- എഡേഴ്‌സൺ മോറസ് ( 79.6 മില്യൺ )
2- ടെർസ്റ്റീഗൻ ( 70.0 മില്യൺ )
3-ആലിസൺ ബക്കർ ( 65.7 മില്യൺ )
4- യാൻ ഒബ്ലാക്ക് ( 55.2 മില്യൺ )
5- തിബൗട്ട് കോർട്ടുവാ ( 48.8 മില്യൺ )
6- കെപ അരിസബലാഗ ( 44.7 മില്യൺ )
7- ഡേവിഡ് ഡിഹിയ ( 38.1 മില്യൺ )
8- ജോർദാൻ പിക്ക്ഫോർഡ് ( 35.5 മില്യൺ )
9- ഡീൻ ഹെന്റെഴ്സൺ ( 32.1 മില്യൺ )
10 – സെസ്നി ( 30.8 മില്യൺ )
— Ederson Moraes (@edersonmoraes93) July 31, 2020