അരങ്ങേറ്റത്തിൽ തന്നെ സമനില, പോച്ചെട്ടിനോ പ്രതികരിച്ചത് ഇങ്ങനെ !
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിലൂടെയായിരുന്നു പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോ പിഎസ്ജിയിൽ പരിശീലകവേഷത്തിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ പോച്ചെട്ടിനോക്ക് സുഖമുള്ള ഓർമ്മയല്ല തന്റെ മത്സരം സമ്മാനിച്ചത്. മത്സരത്തിൽ സെന്റ് എറ്റിനിയോട് സമനില വഴങ്ങാനായിരുന്നു പിഎസ്ജിയുടെ വിധി. 1-1 എന്ന സ്കോറിനാണ് പിഎസ്ജിയെ സെന്റ് എറ്റിനി സമനിലയിൽ തളച്ചത്. മത്സരത്തിന്റെ പത്തൊൻപതാം മിനുട്ടിൽ എറ്റിനി ലീഡ് നേടിയെങ്കിലും 22-ആം മിനുട്ടിൽ മോയ്സെ കീൻ സമനില ഗോൾ നേടുകയായിരുന്നു. എന്നാൽ അതിന് ശേഷം ഗോളുകൾ നേടാൻ പിഎസ്ജിക്ക് സാധിച്ചില്ല. സൂപ്പർ താരം നെയ്മർ ജൂനിയറുടെ അഭാവത്തിൽ എംബാപ്പെ – കീൻ – ഡിമരിയ ത്രയുമാണ് പിഎസ്ജിയെ നയിച്ചത്.
😩😩😩
— Goal News (@GoalNews) January 7, 2021
എന്നാൽ മത്സരഫലത്തിൽ താൻ നിരാശനാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പരിശീലകൻ പോച്ചെട്ടിനോ. തങ്ങൾ പിഎസ്ജിയാണെന്നും അതിനാൽ തന്നെ നിർബന്ധമായും വിജയിക്കേണ്ട ടീം ആണ് എന്നുമാണ് മത്സരശേഷം പോച്ചെട്ടിനോ അറിയിച്ചത്. ” തീർച്ചയായും ഞാൻ ചെറിയ രീതിയിൽ നിരാശനാണ്. എന്തെന്നാൽ ഞങ്ങൾ പിഎസ്ജിയാണ്. അത്കൊണ്ട് തന്നെ ഞങ്ങൾ നിർബന്ധമായും വിജയിക്കേണ്ടതുണ്ട്. പക്ഷെ ഞങ്ങൾക്ക് തയ്യാറാവാൻ കുറഞ്ഞ സമയം മാത്രമേ ലഭിച്ചിട്ടുള്ളൂ. ഞങ്ങൾ ഇനിയും ഇമ്പ്രൂവ് ആകാനുണ്ട്. അതിന് വേണ്ടി പ്രവർത്തിക്കേണ്ടിയിരിക്കുന്നു. പക്ഷെ താരങ്ങളുടെ കാര്യത്തിലും അവരുടെ മനോഭാവത്തിലും ഞാൻ സന്തോഷവാനാണ്. മത്സരത്തിൽ ഒരുപാട് പോസിറ്റീവ് ആയ കാര്യങ്ങൾ ഉണ്ട്. പക്ഷെ ഒന്ന് കൂടെ ഞങ്ങൾ പുരോഗതി പ്രാപിക്കണം ” മത്സരശേഷം പോച്ചെട്ടിനോ ടെലിഫൂട്ടിനോട് പറഞ്ഞു.
Mauricio Pochettino's first match as PSG boss ends in frustrating draw with St Etienne https://t.co/dLQAlJwNwy
— MailOnline Sport (@MailSport) January 6, 2021